തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു; ബസ് നിർത്തി രക്ഷിക്കാൻ ഓടിയെത്തി കെഎസ്ആർടിസി ഡ്രൈവറും പൊലീസും   

Published : Mar 22, 2023, 09:59 AM ISTUpdated : Mar 22, 2023, 10:11 AM IST
തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണു; ബസ് നിർത്തി രക്ഷിക്കാൻ ഓടിയെത്തി കെഎസ്ആർടിസി ഡ്രൈവറും പൊലീസും    

Synopsis

യാത്രക്കാരനായ എഎസ്ഐ സൈഫുദ്ദീനും ബസില്‍ നിന്ന് ഇറങ്ങി ഓടി സ്ഥലത്തെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ വീണയാളെ ആശുപത്രിയിലെത്തിച്ചു. ബീഹാര്‍ സ്വദേശി സോനു കുമാര്‍ എന്ന 25 വയസുകാരനാണ് മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണത്.

കാഞ്ഞങ്ങാട്: തൊഴിലാളി കെട്ടിടത്തില്‍ നിന്ന് വീഴുന്നത് കണ്ട് ബസ് നിര്‍ത്തി രക്ഷിക്കാനായി ഓടിയെത്തി കാസര്‍കോട്ടെ ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍. യാത്രക്കാരനായ എഎസ്ഐയും കൂടെ കൂടിയതോടെ തൊഴിലാളിയെ മിനിറ്റുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവറാണ് മാലക്കല്ല് സ്വദേശിയായ സന്തോഷ്. കാസര്‍കോട്ടേയ്ക്കുള്ള ട്രിപ്പിനിടെയാണ് കെട്ടിടത്തില്‍ നിന്ന് ഒരാള്‍ വീഴുന്നത് കണ്ടത്.

യാത്രക്കാരനായ എഎസ്ഐ സൈഫുദ്ദീനും ബസില്‍ നിന്ന് ഇറങ്ങി ഓടി സ്ഥലത്തെത്തി. മിനിറ്റുകള്‍ക്കുള്ളില്‍ വീണയാളെ ആശുപത്രിയിലെത്തിച്ചു. ബീഹാര്‍ സ്വദേശി സോനു കുമാര്‍ എന്ന 25 വയസുകാരനാണ് മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണത്. പെയിന്‍റിംഗ് ജോലിക്കിടെ കാല് തെറ്റുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക്. പക്ഷേ ഇത്രയും പേരുടെ ശ്രമങ്ങളും പ്രാര്‍ത്ഥനയും വിഫലമാക്കി രാത്രിയോടെ അദ്ദേഹം മരിച്ചു.

കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പോയി; റോഡരികിലേക്ക് ഇടിച്ചിറക്കി ഡ്രൈവര്‍, ഒഴിവായത് വലിയ അപകടം

മാനന്തവാടിയിൽ ഓടിക്കൊണ്ടിരിക്കെ ബ്രേക്ക് തകരാറിലായപ്പോഴും മനോധൈര്യം കൈവിടാതെ കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലേക്ക് ഇടിച്ചുനിര്‍ത്തി വന്‍ അപകടം ഒഴിവാക്കി ഡ്രൈവര്‍. കഴിഞ്ഞ ദിവസം ഉച്ചയോടെ നിറയെ യാത്രക്കാരുമായി മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുകായായിരുന്ന ബസിന്റെ ഡ്രൈവര്‍ ഗണേശ് ബാബുവിന്റെ സമയോചിത ഇടപെടലാണ് വന്‍ദുരന്തമൊഴിവാക്കിയത്. ബ്രേക്കിംഗ് സംവിധാനം തകരാറിലായി വാഹനം തന്റെ നിയന്ത്രണത്തില്‍ നിന്ന് വിട്ടു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉടനെയാണ് ഗണേഷ് ഉണര്‍ന്നു പ്രവര്‍ത്തിച്ച് പാതക്ക് അരികിലുള്ള മണ്‍കൂനയിലേക്ക് ബസ് തിരിച്ചത്.

ഇതോടെ മുന്‍ചക്രങ്ങള്‍ മണ്ണിലാഴ്ന്ന് വാഹനം നില്‍ക്കുകയായിരുന്നു.കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാം മൈല്‍ മൊക്കത്ത് വെച്ചായിരുന്നു സംഭവം. പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്ന സംസ്ഥാന പാതയിലെ മൊക്കത്ത് നിന്നും ബസ്സില്‍ ആളെ കയറ്റി മുന്നോട്ട് പോകവെ റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോഴാണ് ബ്രേക്ക് സംവിധാനം നഷ്ടമായകാര്യം ഗണേശ് ബാബു അറിയുന്നത്. തൊട്ടു മുന്നില്‍ കുത്തനെയുള്ള ഇറക്കമാണ്. ഇറക്കത്തിലേക്ക് പ്രവേശിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നുമില്ല. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബ്ദം പുറത്തറിയാതിരിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഉറക്കെ പാട്ട് വെച്ച് അധ്യാപകനെ ക്രൂരമായി തല്ലി; മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ
ഓട്ടോയ്ക്ക് നേരെ പാഞ്ഞടുത്തു, ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ടു; കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്