ടെക്‌നോപാർക്കിൽ നിന്ന് കൂടുതൽ സർവീസുകളും എസി ബസുകളുമായി കെഎസ്ആർടിസി, വാരാന്ത്യ യാത്രക്കാർക്കായി സ്പെഷ്യൽ സൂപ്പർ ഫാസ്റ്റും

Published : Jan 24, 2026, 08:10 PM IST
KSRTC AC Low floor and Super Fast buses ready for service at Technopark Thiruvananthapuram

Synopsis

കണ്ണൂർ, കുമളി, പാലക്കാട്, തൊടുപുഴ എന്നിവിടങ്ങളിലേക്ക് വാരാന്ത്യ സർവീസുകളും നെടുമ്പാശ്ശേരിയിലേക്ക് പ്രതിദിന സർവീസും ഇതിൽ ഉൾപ്പെടുന്നു. സൂപ്പർ ഫാസ്റ്റ്, എസി ലോ ഫ്ലോർ ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്.

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെ യാത്രാ സൗകര്യം പരിഗണിച്ച് ടെക്നോപാർക്കിൽ നിന്നും കൂടുതൽ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി. ടെക്നോപാർക്കിൽ നിന്നും വാരാന്ത്യ സർവീസുകളും പ്രതിദിന സർവീസുകളുമാണ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം-ടെക്നോപാർക്ക്-കണ്ണൂർ,തിരുവനന്തപുരം-ടെക്നോപാർക്ക്-കുമളി എന്നീ റൂട്ടുകളിൽ കുറഞ്ഞ സ്റ്റോപ്പുകൾ ഉള്ള പ്രീമിയം സൂപ്പർ ഫാസ്റ്റും, വിഴിഞ്ഞം-തിരുവനന്തപുരം- ടെക്നോപാർക്ക്-പാലക്കാട് സൂപ്പർഫാസ്റ്റും, പാപ്പനംകോട്-തിരുവനന്തപുരം- ടെക്നോപാർക്ക്-തൊടുപുഴ എസി ലോ ഫ്ലോർ ബസുമാണ് വെള്ളിയാഴ്ച വാരാന്ത്യ സർവീസ് നടത്തുന്നത്. കൂടാതെ പാപ്പനംകോട്-തിരുവനന്തപുരം- ടെക്നോപാർക്ക്-നെടുമ്പാശേരി റൂട്ടിൽ എസി ലോ ഫ്ലോർ പ്രതിദിന സർവീസും നടത്തും.

വാരാന്ത്യ സ്പെഷൽ സൂപ്പർ ഫാസ്റ്റ് സർവീസ് തിരുവനന്തപുരത്തുനിന്നു വൈകിട്ട് 5നു പുറപ്പെടും. ടെക്നോപാർക്ക്, കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ,പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം, വണ്ടിപ്പെരിയാർ വഴി രാത്രി 11.45ന് കുമളി എത്തും. മടക്കയാത്ര തിങ്കളാഴ്ച പുലർച്ചെ 2.30ന് കുമളിയിൽനിന്നു പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാവിലെ 9ന് ടെക്നോപാർക്കിൽ എത്തും.

പാപ്പനംകോട്-തൊടുപുഴ റൂട്ടിൽ വാരാന്ത്യ സർവീസായ ലോഫ്ലോർ എസി ബസ് വൈകിട്ട് 5.10നു പാപ്പനംകോട്നിന്നു പുറപ്പെടും കുളത്തൂർ, ഭവാനി, വെഞ്ഞാറമൂട് കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, പാലാ വഴിയാണു തൊടുപുഴ എത്തുക. കൊല്ലം, ആലപ്പുഴ വഴിയുള്ള കണ്ണൂർ- 5:50 നും കോട്ടയം വഴിയുള്ള പാലക്കാട് 6:00 മണിക്കും ടെക്നോപാർക്കിൽ നിന്ന് പുറപ്പെടും. പ്രതിദിന നെടുമ്പാശ്ശേരി സർവീസ് വൈകിട്ട് 5:30ന് പുറപ്പെടും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൂട്ടിയിട്ട വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിട്ടും രക്ഷയില്ല, കുത്തിത്തുറന്ന് ആഭരണം മോഷ്ടിച്ചു; പ്രതി പിടിയിൽ
തൃശൂരിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി