പൂട്ടിയിട്ട വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിട്ടും രക്ഷയില്ല, കുത്തിത്തുറന്ന് ആഭരണം മോഷ്ടിച്ചു; പ്രതി പിടിയിൽ

Published : Jan 24, 2026, 06:58 PM IST
theft case arrest

Synopsis

പത്ത് മാസമായി നായത്തോട് ഭാഗത്ത് ഇയാൾ താമസിച്ചു വരികയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണ്ണം ഇയാളിൽ നിന്നും കണ്ടെടുത്തു. 

കൊച്ചി: കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് ആലത്തൂർ മൂച്ചിക്കാട് പാടത്ത് വീട്ടിൽ തബ്ഷീർ (29)നെയാണ് നെടുമ്പാശേരി പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ 21ന് പകൽ ആണ് സംഭവം. നായത്തോടുള്ള വീട്ടിൽ നിന്നും 3.2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. പത്ത് മാസമായി നായത്തോട് ഭാഗത്ത് ഇയാൾ താമസിച്ചു വരികയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

മോഷ്ടിച്ച സ്വർണ്ണം ഇയാളിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ ആർ. രാജേഷ്, എസ്.ഐ എസ്.എസ് ശ്രീലാൽ, എ.എസ്.ഐ റോണി അഗസ്റ്റിൻ, സി.പി.ഒമാരായ ബിനു ആന്‍റണി, നിഥിൻ ആൻറണി, അബു മുഹമ്മദ്, സജാസ്, അശ്വിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരിൽ മീൻ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
സാധാരണ ചേമ്പ് പോലെ ചൊറിയില്ല, പച്ചക്ക് കടിച്ച് തിന്നാം ഈ 'കപ്പ ചേമ്പ്! വയനാട്ടിൽ പുതിയ കൃഷിയുമായി സുനിൽ