മൂന്നാറിലെ സഞ്ചാരികൾക്ക് പുതുവത്സര സമ്മാനം; കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു

Published : Dec 31, 2024, 07:42 PM IST
മൂന്നാറിലെ സഞ്ചാരികൾക്ക് പുതുവത്സര സമ്മാനം;  കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു

Synopsis

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. 

ഇടുക്കി: കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ ഏറ്റവും ന്യൂതന സംരംഭമാണ്  കെഎസ്ആർടിസി റോയൽ വ്യൂ സർവീസ്. യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലാണ് കെഎ കെഎസ്ആർടിസി റോയൽ വ്യൂ നിർമ്മിച്ചിട്ടുള്ളത്. 

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിൽ മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനമായാണ് ഇന്ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ റോയൽ വ്യൂ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നത്. 

അതേസമയം, ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കൂടുതൽ വരുമാനം നേടി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ സംസ്ഥാനത്ത് ഒന്നാമതെത്തി. ഡിസംബർ മാസത്തിൽ 25 ട്രിപ്പുകളിൽ നിന്നായി 26,04,560 രൂപ വരുമാനമാണ് ടൂറിസം മേഖലയിൽ കണ്ണൂർ യൂനിറ്റിന് ലഭിച്ചത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുതുവർഷത്തിലും ട്രിപ്പുകൾ നടത്തുമെന്ന് കണ്ണൂർ യൂനിറ്റ് ഓഫീസറും നോർത്ത് സോൺ ഓഫീസറുമായ വി. മനോജ് കുമാർ പറഞ്ഞു.

ജനുവരി മൂന്നിന് ഗവി-കുമളി, കൊല്ലൂർ-കുടജാദ്രി യാത്ര സംഘടിപ്പിക്കും. ജനുവരി അഞ്ചിന് വയനാട്, പത്തിന് മൂന്നാർ-മറയൂർ ആണ് യാത്ര. ജനുവരി 11ന് നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, 12 ന് വൈതൽമല, കോഴിക്കോട്, 17 ന് വാഗമൺ, മലക്കപ്പാറ, കൊല്ലൂർ യാത്രകളും ഒരുക്കും. ജനുവരി 19ന് ജംഗിൾ സഫാരി, റാണിപുരം, 24 ന് മൂന്നാർ-മറയൂർ, 26ന് കോഴിക്കോട്, വൈതൽമല, നെഫർറ്റിറ്റി, 31 ന് കൊല്ലൂർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675 നമ്പറിൽ ബന്ധപ്പെടാം.

READ MORE: രഹസ്യ വിവരം, ബസ് ഇറങ്ങി നടന്ന നഴ്സിം​ഗ് വിദ്യാർത്ഥികളെ പിന്തുടർന്ന് പൊലീസ്; പിടിച്ചത് എംഡിഎംഎയും കഞ്ചാവും 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ