ഓറഞ്ച് നിറം മാറ്റി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസുകൾ, സീറ്റ് നിറം ചുവപ്പാക്കി; തിരുവനന്തപുരത്ത് പരീക്ഷണം വൻ വിജയം

Published : Feb 03, 2026, 10:34 PM IST
ksrtc colour change

Synopsis

യാത്രക്കാരുടെ ആശയക്കുഴപ്പം ഒഴിവാക്കാൻ കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകൾ ഓറഞ്ച് നിറം ഉപേക്ഷിച്ച് വെള്ള നിറത്തിലേക്ക് മാറുന്നു. മറ്റ് പ്രീമിയം സർവീസുകളും ഓറഞ്ച് നിറത്തിലായതോടെ ഉയർന്ന പരാതികളെ തുടർന്നാണ് ഈ തീരുമാനം. 

തിരുവനന്തപുരം: ഓറഞ്ച് നിറത്തിലോടിയിരുന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകൾ വെള്ളക്കുപ്പായത്തിലേക്ക്. ഓറഞ്ച് നിറത്തിൽ മറ്റ് പ്രീമിയം സർവീസുകൾ കൂടിയാരംഭിച്ചതോടെ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും ബസിന്‍റെ നിറം സംബന്ധിച്ച് പരാതികളും ഉയർന്ന സാഹചര്യത്തിലാണ് സൂപ്പർ ഡീലക്സ് ബസുകളുടെ നിറം മാറ്റം കെഎസ്ആർടിസി ആലോചിച്ചത്. ഇതിന് പിന്നാലെ അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം സെൻട്രൽ വർക്ക്സിലെത്തിയ സൂപ്പർ‌ ഡീലക്സ് ബസ് നിറം മാറ്റി നടത്തിയ പരീക്ഷണം വിജയകരമായെന്ന വിലയിരുത്തലിൽ കൂടുതൽ ബസുകളും ഈ നിറത്തിലേക്ക് മാറ്റാണ് ആലോചന.

നേരത്തെ കെഎസ്ആർടിസി നിർമിച്ച് സർവീസ് നടത്തിയിരുന്ന സൂപ്പർ ഡീലക്സ് ബസുകൾക്ക് വെള്ള നിറത്തിൽ ദേശീയപതാക മാതൃകയിലുള്ള ചിത്രമായിരുന്നു പതിപ്പിച്ചിരുന്നത്. എന്നാൽ നാല് വർഷം മുമ്പാണ് ബസ് നിർമാണം അവസാനിപ്പിച്ച് സ്വിഫ്റ്റിലേക്ക് സൂപ്പർ ഡീലക്സ് ബസുകൾ വാങ്ങിയത്. എഴുപതോളം ബസുകളെത്തിയതെല്ലാം ഓറഞ്ച് നിറത്തിലായിരുന്നു. ദീർഘദൂര സർവീസുകളായ ഇവ കൂടാതെ എസി, നോൺ എസി, സ്ലീപ്പർ, പ്രീമിയം സർവീസുകളും ഓറഞ്ച് നിറത്തിലെത്തിയതോടെ യാത്രക്കാർക്ക് ബസ് തിരിച്ചറിയാൻ ബുദ്ധിമുട്ടായെന്നും ഇത് ചൂണ്ടിക്കാട്ടി പരാതികൾ എത്തിയത് പരിഗണിച്ചാണ് നിറം മാറ്റമെന്നുമാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നത്.

പരാതി ഉയർന്ന പഴയ സീറ്റുകളിലും മാറ്റമുണ്ട്. നീല കളറിലെ പഴയ സീറ്റുകൾ മാറ്റി കൂടുതൽ യാത്രാസുഖം സമ്മാനിക്കുന്ന ചുവപ്പ് നിറത്തിലുള്ള സീറ്റുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. നിലവിൽ തിരുവനന്തപുരം സെൻട്രൽ വർക്ക്സിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി പുറത്തിറങ്ങുന്ന ബസ് ഉടൻ സർവീസ് ആരംഭിക്കും. മറ്റു ബസുകളും അറ്റകുറ്റപ്പണി നടത്തി വെള്ളക്കുപ്പായത്തിലേക്കെത്തും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാവിലെ എണീറ്റപ്പോൾ എല്ലാംകൊണ്ടും ലോക്കായി കുടുംബം, പുറത്തോട്ടും അകത്തോട്ടും രക്ഷയില്ല, ലൊക്കേഷൻ കിട്ടിയെത്തി ഫയർഫോഴ്സ്; രക്ഷ
യുവാക്കളുടെ കളി കാര്യമായി, ട്രെയിനിലെ ഒരു കമ്പാർട്ട്മെന്‍റാകെ പുക നിറഞ്ഞു; അപായച്ചങ്ങല വലിച്ച് യാത്രക്കാർ, പരിഭ്രാന്തി