ദേശീയ പാതയിൽ അടിപ്പാതക്കടുത്ത് ഡിവൈഡറിലേക്ക് ഇടിച്ച് കയറി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്; 3 യാത്രക്കാർക്ക് പരിക്ക്

Published : Oct 05, 2025, 06:28 PM IST
KSRTC Bus accident

Synopsis

ദേശീയ പാതയിൽ അമ്പലപ്പുഴ പുന്നപ്രയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന ബസ് കനത്ത മഴയിൽ നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടത്. 

അമ്പലപ്പുഴ: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഡിവൈഡറിൽ ഇടിച്ചു കയറി മൂന്ന് യാത്രക്കാർക്ക് നിസാര പരിക്ക്. ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 6 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇവിടെ നിർമാണം പുരോഗമിക്കുന്ന അടിപ്പാതക്ക് സമീപം ദേശീയ പാതയോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിലേക്കാണ് ബസ് ഇടിച്ചു കയറിയത്. കനത്ത മഴയിൽ ബ്രേക്ക് പിടിച്ചപ്പോൾ നിയന്ത്രണം തെറ്റിയതാണ് അപകട കാരണമായതെന്ന് ഡ്രൈവർ വിനോദ് പറഞ്ഞു. 12 യാത്രക്കാരുണ്ടായിരുന്നു. നിസാര പരിക്കേറ്റ മൂന്ന് യാത്രക്കാരെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതാ നിർമാണത്തിന്റെ ഭാഗമായി പല സ്ഥലത്തും റോഡിനോട് ചേർന്ന് ഇത്തരം ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം