
മൂന്നാര്‍. രുചിയൂറം ഭക്ഷണ വിഭവങ്ങളുമായി മൂന്നാറില്‍ (Munnar) കുടുംബശ്രീയുടെ (Kudumbashree) പിങ്ക് കഫേ (Pink Cafe) പ്രവര്‍ത്തനം ആരംഭിച്ചു. ഇനി ആനവണ്ടിയില്‍ അന്തിയുറങ്ങി കുറഞ്ഞ ചിലവില്‍ കുടുംബശ്രീയുടെ കഫേയില്‍ നിന്നും സന്ദര്‍ശകര്‍ക്ക് ഭക്ഷണം കഴിച്ച് മടങ്ങാം. കുടുംബശ്രീ പിങ്ക് കഫേ കിയോസ്‌കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെ എസ് ആര്‍ ടി സി (K S R T C) ഡിപ്പോയിലും പിങ്ക് കഫേ കിയോസ്‌ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് ആനവണ്ടിയില്‍ അന്തിയുറങ്ങി കഫേയില്‍ നിന്നും രുചിയൂറം ഭക്ഷണം കഴിച്ചുമടങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ള പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പിലാക്കിയിട്ടുള്ളത്. വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി പിങ്ക് കഫേയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. പിങ്ക് കഫേയുടെ പ്രവര്‍ത്തനം മൂന്നാറിന്റെ ടൂറിസത്തിന്റെ ഏറെ ഗുണകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു.
രാവിലെ 5 മുതല്‍ ആരംഭിക്കുന്ന കഫേയുടെ പ്രവര്‍ത്തനം രാത്രി 11 മണിവരെ നീണ്ടുനില്‍ക്കും. ഇതിനായി 15 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പുറത്ത് ലഭിക്കുന്ന എല്ലാവിധ ഭക്ഷണവും നല്‍കുകയാണ് ലക്ഷ്യമെന്ന് പ്രവര്‍ത്തതര്‍ പറഞ്ഞു. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ മുഖ്യാതിഥിയായി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രതിനിധികള്‍, കെ എസ് ആര്‍ ടി സി പ്രതിനിധികള്‍, സി ഡി എസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിന് അഭിമാന നേട്ടം: കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാമത്
https://www.asianetnews.com/careers/kerala-got-winner-in-spark-ranking-r9cie5
അതേസമയം ഇക്കഴിഞ്ഞ ദിവസം കുടുംബശ്രീ - ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തിയത്. നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകുന്നു. 2018 - 19 സാമ്പത്തിക വർഷം കേരളത്തിന് രണ്ടാംസ്ഥാനവും 2019 - 20 വർഷം മൂന്നാംസ്ഥാനവും ലഭിച്ചു. 2020 - 21 സാമ്പത്തിക വർഷത്തെ സ്പാർക്ക് റാങ്കിംഗിലാണ് ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭത്തിലൂടെ മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം: മുഖ്യമന്ത്രി
http://www.asianetnews.com/careers/three-to-five-lakh-jobs-through-one-lakh-enterprises-r9kasl
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam