അപകടം പതിയിരിക്കുന്നു... ജലസമൃദ്ധമായ കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു; സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയില്ല

Published : Jun 25, 2026, 12:09 PM IST
Kumbhavurutty

Synopsis

കാലവർഷത്തിൽ നിറഞ്ഞൊഴുകുന്ന അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നു. ആദ്യദിനം തന്നെ വൻ തിരക്ക് അനുഭവപ്പെട്ടപ്പോൾ, അപകടസാധ്യതകൾ നിലനിൽക്കെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. തിരക്ക് നിയന്ത്രിക്കാൻ വനംവകുപ്പ് ഓൺലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

പുനലൂർ: കാലവർഷം കനത്തതോടെ ജലസമൃദ്ധമായ അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുനൽകി. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളച്ചാട്ടം തുറന്ന ആദ്യദിനം തന്നെ നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. ഇതിൽ ഭൂരിഭാഗവും അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു. ആദ്യദിവസം തന്നെ അരലക്ഷത്തിലധികം രൂപയുടെ വരുമാനമാണ് ടിക്കറ്റ് ഇനത്തിൽ വനംവകുപ്പിന് ലഭിച്ചത്. നേരത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ സഞ്ചാരികളുടെ ജീവൻ വരെ പൊലിഞ്ഞിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ, അപകടസാധ്യത മുൻകൂട്ടി കണ്ട് സുരക്ഷാ മുന്നൊരുക്കങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാത്തതിനെതിരെ വിനോദസഞ്ചാരികൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്.

സഞ്ചാരികളുടെ കടുത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ടിക്കറ്റ് സംവിധാനം വഴി പ്രവേശനം നിജപ്പെടുത്താനാണ് വനം വകുപ്പ് അധികൃതർ ശ്രമിക്കുന്നത്. നിലവിൽ ഒരു ദിവസം പരമാവധി 800 സഞ്ചാരികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കിലോമീറ്ററുകൾ സഞ്ചരിച്ച് നേരിട്ടെത്തി ടിക്കറ്റെടുക്കാൻ ശ്രമിക്കുന്നവർക്ക്, എണ്ണം തികഞ്ഞാൽ നിരാശരായി മടങ്ങേണ്ടി വരുന്നത് പതിവായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് ഓൺലൈൻ ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നത്. ഓൺലൈൻ വഴി ടിക്കറ്റെടുത്തു വരുന്നവർക്ക് ക്യൂ നിൽക്കാതെ നിശ്ചിത സമയക്രമത്തിൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ സാധിക്കും.

അതേസമയം, സീസൺ ആരംഭിച്ചിട്ടും വെള്ളച്ചാട്ടത്തിന് സമീപം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് വ്യാപകമായ പരാതികൾക്കിടയാക്കുന്നുണ്ട്. കുംഭാവുരുട്ടിയിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെറുകിട ജലസേചന വകുപ്പിന് വനം വകുപ്പ് 20 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാൽ മൺസൂൺ സീസൺ തുടങ്ങുന്നതിന് മുൻപ് ഈ ജോലികൾ ആരംഭിക്കാൻ അധികൃതർ തയ്യാറാകാത്തത് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഒരു മാസം മുൻപ് വെള്ളത്തിൽ ലയിക്കാത്ത വെളുത്ത പൊടി, ഇപ്പോൾ കറുത്ത പൊടി; ഇരുമ്പനം, ചിത്രപ്പുഴ, കരിങ്ങാച്ചിറ മേഖലയിലെ ജനങ്ങൾ ആശങ്കയിൽ
അങ്കമാലിയിൽ ബൈക്കപകടം; ജന്മദിനത്തിൽ യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തും മരിച്ചു