
കൊച്ചി: പ്രളയത്തിൽ മുങ്ങിയ എറണാകുളം കുന്നുകര പഞ്ചായത്തിനെ പ്രളയാനന്തര ആദ്യ മാനസികാഘാത മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കണ്ണൂർ നാഷണൽ ഹെൽത്ത് സെന്‍ററിന്‍റെ നേതൃത്വത്തിലാണ് പ്രളയത്തിൽ മാനസികമായി തകർന്നവർക്ക് ബോധവൽക്കരണവും കൗൺസിലിങ്ങ് നൽകിയത്.
പേടി, ദേഷ്യം, ഉറക്കക്കുറവ്, ആത്മഹത്യാ പ്രേരണ,വിഷാദരോഗം അങ്ങനെ നിരവധി പ്രശ്നങ്ങളാണ് പ്രളയാനന്തരം നിരവധി ദുരിതബാധിതരെ അലട്ടിയത്. സാമൂഹികക്ഷേമ വകുപ്പിന്‍റെ നിർദ്ദേശപ്രകാരമാണ് ഹൃദയാരാം പദ്ധതി കുന്നുകരയിൽ കൗൺസിലിങ്ങും ബോധവൽക്കരണവും നൽകിയത്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നായ എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തിനെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തത്.
വീടുകളിലും,പൊതു ഇടങ്ങളിലുമെത്തി അയ്യായിരത്തിലധികം നാട്ടുകാരെ കൗൺസിലിംഗ് സംഘം നേരിൽ കണ്ടു. മറ്റ് പ്രളയബാധിത മേഖലകളിലും ഹൃദയാരാം പ്രർത്തകർ വൈകാതെ എത്തും. കണ്ണൂർ നാഷണൽ ഹെൽത്ത് സെന്‍ററിലെ വിദ്യാർത്ഥികളും,അദ്ധ്യാപകരും ഉൾപ്പെടുന്ന 60 അംഗ സംഘമാണ് കുന്നുകര പഞ്ചായത്തിൽ സേവനത്തിനായി എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam