രാത്രി മുഖം മറച്ച് അർധ ന​ഗ്നരായി എത്തും, ആക്രമിക്കാനും മടിയില്ല; മണ്ണഞ്ചേരിക്കാരുടെ ഉറക്കം കെടുത്തി കുറുവ സംഘം

Published : Nov 14, 2024, 12:16 AM IST
രാത്രി മുഖം മറച്ച് അർധ ന​ഗ്നരായി എത്തും, ആക്രമിക്കാനും മടിയില്ല; മണ്ണഞ്ചേരിക്കാരുടെ ഉറക്കം കെടുത്തി കുറുവ സംഘം

Synopsis

പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും ഇതുവരെ ഫലമുണ്ടായിട്ടില്ല. 

ആലപ്പുഴ: നാട്ടിൽ വിലസുന്ന കുറുവാ സംഘത്തിന്‍റെ ഭീതിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിലെ നാട്ടുകാർ. രണ്ടാഴ്ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മാരകായുധങ്ങളുമായെത്തി അടുക്കള വാതിൽ പൊളിച്ച് മോഷണം നടത്തുന്ന കുറുവാ സംഘം ചൊവ്വാഴ്ച മാത്രം മൂന്ന് വീടുകളിലാണ് കയറിയത്. ആദ്യം കുഞ്ഞുമോന്‍റ വീട്ടിൽ. വീടിന് പിൻവശത്തെ ഇരുമ്പ് വാതിൽ തുറന്ന ശേഷം, അടുക്കള വാതിൽ കുത്തിത്തുറന്നു. പിന്നീട് മുറിയിലെത്തി മാലയും പണമടങ്ങിയ പഴ്സുമായി രക്ഷപെടുകയായിരുന്നു. രാജൻ എന്നയളുടെ വീട്ടിലുമെത്തിയ കുറുവാ സംഘം വാതിൽ പൊളിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണാം. 

ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറുവാ സംഘം കറങ്ങി നടക്കുന്നത്. പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പിടികൂടാൻ ജില്ലാ പൊലീസ് മേധവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റെസിഡൻഷ്യൽ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാനും നിർദേശം നൽകി. ആക്രമിക്കാൻ പോലും മടിയില്ലാത്ത കുറുവാ സംഘത്തെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

READ MORE: 55കാരന്റെ കൈ കാട്ടുപന്നി കടിച്ചുമുറിച്ചു; ​ഗുരുതര പരിക്ക്, അക്രമാസക്തനായ പന്നിയെ നാട്ടുകാർ തല്ലിക്കൊന്നു

PREV
Read more Articles on
click me!

Recommended Stories

മദ്യലഹരിയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനും പൊലീസിനും നേരെ ആക്രമണം; കൊല്ലത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ
തെരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസം ഡ്രൈ ഡേ; സാഹചര്യം മുതലാക്കി അനധികൃത മദ്യവിൽപ്പന, കയ്യോടെ പൊക്കി പൊലീസ്