സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ കെട്ടിയിട്ട് മർദിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പൊലീസ് അന്വേഷണം

Published : Nov 13, 2024, 11:31 PM IST
സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ കെട്ടിയിട്ട് മർദിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പൊലീസ് അന്വേഷണം

Synopsis

ലഹരി മരുന്ന് ശൃംഖലയിൽപെട്ട സുഹൃത്തുക്കളെ കുറിച്ചു എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിന് മർദ്ദനം.  മൂവാറ്റുപുഴ സ്വദേശി അനുമോഹനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം.

കൊച്ചി: ലഹരി മരുന്ന് ശൃംഖലയിൽപെട്ട സുഹൃത്തുക്കളെ കുറിച്ചു എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിന് മർദ്ദനം. മൂവാറ്റുപുഴ സ്വദേശി അനുമോഹനാണ് മർദ്ദനമേറ്റത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൂവാറ്റുപുഴ ആനിക്കാട്  രണ്ട് ദിവസം മുൻപാണ് സംഭവം.  ആനിക്കാട് ചെങ്ങറ കോളനിക്ക് സമീപമാണ് യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കെട്ടിയിട്ട് മർദ്ദിച്ചത്. ഇവർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും.  

ലഹരി സംഘങ്ങളെക്കുറിച്ച് എക്സൈസിനും പൊലീസിനും വിവരം നൽകുന്നവർക്കുളള മുന്നറിയിപ്പെന്ന രീതിയിലാണ് മർദ്ദനം ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലിട്ടതെന്നാണ് പൊലീസ് നിഗമനം. നേരത്തെ, ആനിക്കാട് , വാഴക്കുളം മേഖലകളിൽ  വിദ്യാർത്ഥികൾക്കിടയിലുൾപ്പെടെ ലഹരി ഉപയോഗം വ്യാപകമെന്ന് പരാതിയുണ്ടായിരുന്നു. ഇതന്വേഷിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് അനുമോഹൻ  സുഹൃത്തുക്കളുടെ പേരുൾപ്പെടെ നൽകിയെന്നാണ് വിവരം.

വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ടുപോയാണ് യുവാവിനെ കൈകാര്യം ചെയ്തത്.  മർദ്ദിച്ചവരും യുവാവിൻ്റെ സുഹൃത്തുക്കളാണ്. ഇവരെല്ലാവരും സ്ഥിരമായി രാസ ലഹരി ഉപയോഗിക്കുന്നവരെന്നാണ് പൊലീസിന് കിട്ടിയ വിവരം. മർദ്ദനമേറ്റ അനുമോഹൻ, മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സാരമുളളതല്ല. ഇയാളിൽ നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇയാൾ പരാതി നൽകിയിട്ടില്ലെങ്കിലും മർദ്ദിച്ചവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെ, അഞ്ചുപേരും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. 


റോക്കി റോയിയും അറസ്റ്റിൽ, സ്വകാര്യ ബസിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്ത കേസിൽ രണ്ടാമത്തയാളെയും പ്രതിചേർത്തു

അപകടം തുടര്‍ക്കഥ, പിന്നാലെ റോഡിൽ എഐ വന്നു, ഇത്തണ മിനിലോറിയുടെ ഇടി കിട്ടിയത് അപകടങ്ങളെല്ലാം കണ്ട കാമറയ്ക്ക്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'2 മിനിറ്റ് സംസാരിക്കണമെന്ന്' മകൻ സ്നേഹിക്കുന്ന യുവതി, കാത്തിരിക്കാൻ പറഞ്ഞതോടെ കത്തിയെടുത്ത് കുത്തി, ടെക്സ്റ്റൈൽസിൽ ജീവനക്കാരിക്ക് നേരെ ആക്രമണം
തിരുവനന്തപുരം നഗരസഭയിലെ താമസക്കാർക്ക് വാട്ടർ അതോറിറ്റിയുടെ മുന്നറിയിപ്പ്; 'ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം, ഈ ദിവസങ്ങളിൽ ജല വി‍തരണം മുടങ്ങും'