
ഇടുക്കിയിലെ തോട്ടം മേഖലയായ പീരുമേട്ടിലെ താലൂക്ക് ആശുപത്രിയിൽ 34 വർഷത്തിനു ശേഷം പ്രസവ വാർഡ് ഉദ്ഘാടനം ചെയ്തു. രണ്ടു ഘട്ടങ്ങളിലായി അഞ്ചു കോടി മുപ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 1988 ജൂലൈ 14 ന് ആണ് പീരുമേട്ടിലെ സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. മൂന്നര പതിറ്റാണ്ടിൻറെ കാത്തിരിപ്പിനു ശേഷം ആണ് പ്രസവ വാർഡ് യാഥാർഥ്യമായത്.
താലൂക്കിലെ സർക്കാർ ആശുപത്രികളിൽ ലേബർ റൂം ഇല്ലാത്തതിനാൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ എത്തേണ്ട സാഹചര്യത്തിന് അടുത്ത ദിവസം മുതൽ മാറ്റം വരും. 2015 ൽ ആരംഭിച്ച് നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാർ ഫണ്ടിനു പുറമെ ലേബര്‍ റൂമിൻറെയും ഓപ്പറേഷൻ തീയേറ്ററിൻറെയും, വാര്‍ഡിന്റെയും നിര്‍മ്മാണത്തിനായി 60 ലക്ഷം രൂപ അഴുത ബ്ലോക്ക് പഞ്ചായത്തും അനുവദിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡിൻറെ ഫണ്ട് ഉപയോഗിച്ച് ബ്ലെഡ് സ്റ്റോറേജ് യൂണിറ്റും സജ്ജമാക്കി.
ഗൈനക്കോളജി വിഭാഗത്തിൻറെയും ബ്ലഡ് സ്റ്റോറേഡ് യൂണിറ്റിൻറെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ്ജ് നിർവ്വഹിച്ചു. ഓപ്പറേഷൻ തിയേറ്ററിലും പോസ്റ്റ് ഓപ്പറേഷൻ വാർഡിലും ആധുനിക ഉപകരണങ്ങളാണെത്തിച്ചിരിക്കുന്നത്. നവീകരിച്ച പ്രസവാനന്തര വാർഡിൽ 30 കിടക്കകളും ആണ് ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam