പെരുമ്പാവൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്, പ്രതിക്ക് പത്ത് വർഷം തടവ്

Published : Nov 21, 2022, 09:43 PM IST
പെരുമ്പാവൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്, പ്രതിക്ക് പത്ത് വർഷം തടവ്

Synopsis

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 10 വർഷം കഠിന തടവ്. 

എറണാകുളം: പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 10 വർഷം കഠിന തടവ്. എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുന്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി അന്പതിനായിരം രൂപ പിഴയും ഒടുക്കണം. 

2018 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീ‍ഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കോടതി നടപടി.

Read more: ബാർബർ ഷോപ്പ് മറയാക്കി എംഡിഎഎം വിൽപ്പന, പൊലീസിനെ കണ്ട് ഓടി, പിന്തുടർന്ന് പിടിച്ച് പൊലീസ്

അതേസമയം, ആലപ്പുഴയിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 14 -ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട് കാക്കവയൽ മുട്ടിൽ വീട്ടിൽ അഫ്സൽ (23) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ലക്ഷ്മീ നാരായണൻ കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. അതിനിടെ അഫ്സൽ ഇരുവർക്കും സംരക്ഷണം നൽകാനെന്ന വ്യാജേന അടുത്ത് കൂടി. 

പിന്നീട്, ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെൺകുട്ടിയിൽ നിന്ന് അകറ്റി നിർത്തിയ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയും ലക്ഷ്മീ നാരായണനും മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരുന്നതിനാൽ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താൻ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വയനാട്ടിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി എസ്ഐ  . കെ ആർ. ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും ലഹരി ഉപയോഗ കേസിൽ നേരത്തേ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്