
കൊച്ചി: കോതമംഗലം - കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരി പാനിപ്രയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരങ്ങൾ മുറിക്കുന്നതിനിടയിൽ പരിക്കേറ്റ് മരത്തിനു മുകളിൽ കുടുങ്ങി അസം സ്വദേശി സദ്ദാം ഹുസൈൻ (32). കോതമംഗലം അഗ്നി രക്ഷാ സേന ഇയാളെ രക്ഷപെടുത്തിയത്. ഉദ്ദേശം 70 ഇഞ്ചു വണ്ണമുള്ള മാവ് മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടയിലാണ് ഷോൾഡറിന് പരിക്കേറ്റ് സദ്ദാം മരത്തിൽ കുടുങ്ങിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിൽ അഗ്നി രക്ഷാ സേന ലാഡർ റോപ്പ്, സേഫ്റ്റി ഹാർനസ് എന്നിവ ഉപയോഗിച്ച് മരത്തിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കി.
സേനയുടെ ആംബുലൻസിൽ ഉച്ചയോടെ കോതമംഗലം മാർ ബസോലിയസ് ആശുപത്രിയിൽ എത്തിച്ചു. കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷന്‍ ഓഫീസർ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിദ്ദിഖ് ഇസ്മായിൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻറ് റെസ്ക്യൂഓഫീസർമാരായ ആബിദ്, വിഎം ഷാജി, പി കെ ശ്രീജിത്ത്, ബേസിൽഷാജി, വിഷ്ണു മോഹൻ, എ അംജിത്ത്, ആർ മഹേഷ്, ഹോംഗാർഡ്മാരായ പി ബിനു,എം സേതു, ജിയോബിൻ ചെറിയാൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.