തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ യുവാവിന്‍റെ നീല ജീൻസിന് കട്ടി കൂടുതൽ, തുന്നിക്കൂട്ടി ഒളിപ്പിച്ചത് 360 ഗ്രാം സ്വർണ്ണം

Published : Oct 13, 2025, 09:26 PM IST
Gold smuggling

Synopsis

ക്വാലാലംപൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശി ചെയിൻ, മാല രൂപത്തിൽ 360 ഗ്രാമോളം വരുന്ന സ്വർണം ജീൻസുകൾക്കിടെ പ്രത്യേകം തുന്നി ചേർത്താണ് കടത്താൻ ശ്രമിച്ചത്.

തിരുവനന്തപുരം: വിദേശത്ത് നിന്നെത്തിച്ച 40 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം ജീൻസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം വ്യാപകമാക്കി പൊലീസ്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രനാണ് അറസ്റ്റിലായിരുന്നത്. ക്വാലാലംപൂരിൽ നിന്നെത്തിയ ഇയാൾ ചെയിൻ, മാല രൂപത്തിൽ 360 ഗ്രാമോളം വരുന്ന സ്വർണം ജീൻസുകൾക്കിടെ പ്രത്യേകം തുന്നി ചേർത്താണ് കടത്താൻ ശ്രമിച്ചത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്. വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്വർണം പിടികൂടിയാലും ഡ്യൂട്ടിയടച്ച് പുറത്തെത്തിക്കാമെന്ന രീതിയിൽ കൂടുതൽ യാത്രക്കാരെ ഉപയോഗിച്ച് കുറഞ്ഞ അളവിൽ സ്ഥിരമായി വിമാനത്താവളങ്ങൾ വഴി സ്വർണക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കുളത്തുപ്പുഴ സ്വദേശിക്ക് സംഭവത്തിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിച്ച് അന്വേഷണം തുടരുകയാണ് പൊലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓറഞ്ച് നിറം മാറ്റി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസുകൾ, സീറ്റ് നിറം ചുവപ്പാക്കി; തിരുവനന്തപുരത്ത് പരീക്ഷണം വൻ വിജയം
രാവിലെ എണീറ്റപ്പോൾ എല്ലാംകൊണ്ടും ലോക്കായി കുടുംബം, പുറത്തോട്ടും അകത്തോട്ടും രക്ഷയില്ല, ലൊക്കേഷൻ കിട്ടിയെത്തി ഫയർഫോഴ്സ്; രക്ഷ