മാഹി കനാലില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വടകര സ്വദേശിനി

Published : Jul 31, 2025, 01:44 PM IST
dead body identified

Synopsis

തോടന്നൂര്‍ കവുന്തന്‍ നടപ്പാലത്തിനടുത്ത് ഇന്നലെ വൈകീട്ടോടെ കനാല്‍ നവീകരണത്തിനെത്തിയ തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട്: മാഹി കനാലില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂര്‍ സ്വദേശിനി താഴെമലയില്‍ ഓമന(65)യാണ് മരിച്ചത്. തോടന്നൂര്‍ കവുന്തന്‍ നടപ്പാലത്തിനടുത്ത് ഇന്നലെ വൈകീട്ടോടെ കനാല്‍ നവീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 

തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തലയില്‍ വെള്ള തോര്‍ത്ത് ചുറ്റിയിരുന്നു. ഇടത് കൈയ്യില്‍ കറുപ്പും കാവിയും ചരട് കെട്ടിയിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരണ കാരണം വ്യക്തമല്ല.  

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഡിഎഫിന് അനുകൂലമായ തംരം​ഗം, പക്ഷേ ബേപ്പൂരിൽ തികഞ്ഞ അൻവർ പരാജയമാകാനാണ് സാധ്യതയെന്ന് ജോയ് മാത്യു
ഏത് കൊലകൊമ്പൻ ആയാലും നടപടിയുണ്ടാകും, കടുത്ത നടപടികൾ പ്രഖ്യാപിച്ച് തിരുവനന്തപുരം മേയ‍ർ; സ്പാകൾക്ക് അനുമതികൾ പരിശോധിക്കും