ഇൻവെർട്ടറിന് തീരെ കനമില്ല, തുറന്ന് പരിശോധിച്ചപ്പോൾ ഹെറോയിൻ; പിടികൂടിയത് 40 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന്

Published : Jul 30, 2026, 07:26 AM IST
Aluva Heroin Seized

Synopsis

ആലുവ റെയിൽവേ സ്റ്റേഷനിൽ ലക്ഷങ്ങളുടെ ഹെറോയിൻ വേട്ട. ദിബ്രുഗഡ് - കന്യാകുമാരി എക്സ്പ്രസിൽ എത്തിയ അസം സ്വദേശികളിൽനിന്ന് 40.80 ലക്ഷം രൂപ വില വരുന്ന ഹെറോയിൻ പിടികൂടി. ഇൻവെർട്ടറിനുള്ളിൽ സഞ്ചിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്.

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ എത്തിയ യാത്രക്കാരിൽനിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി. ഇൻവെർട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. സംഭവത്തിൽ അസം സ്വദേശികളായ നസീർ ഉദ്ദീൻ (33), കസ്വാർ അഹമ്മദ് മഞ്ജുദാർ (32) എന്നിവരെ അറസ്റ്റ് ചെയ്തു.

പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 40.80 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു. ദിബ്രുഗഡ് - കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പ്രതികൾ ആലുവ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയപ്പോഴാണ് പരിശോധന നടത്തിയത്. ഓപ്പറേഷൻ നർക്കോസിന്റെ ഭാഗമായി ആർപിഎഫ്, റെയിൽവെ പൊലീസ്, ഇന്റലിജൻസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇൻവെർട്ടറിന് അസാധാരണമായി ഭാരം കുറഞ്ഞിരുന്നതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ഹെറോയിൻ കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിതവേഗത, നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരന്‍റെ കാൽ അറ്റു, നാലുപേർക്ക് പരിക്ക്
ബുക്കിൽ 500 രൂപയുണ്ടെങ്കിൽ മികച്ച ചികിത്സ, കൈക്കൂലിവീരൻ ഫിസിയോതെറാപ്പിസ്റ്റ്; വലയിൽ വീഴ്ത്തി വിജിലൻസ്