
മാനന്തവാടി: എരുമത്തെരുവ് ചെറ്റപ്പാലം ബൈപ്പാസ് റോഡരികില്‍ നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരാണ് മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ അമ്പുകുത്തിയിലെ മാണിക്യന്‍ എന്നായാളാണ് മരിച്ചത്. കണിയാരത്തെ പ്രമോദ് എന്ന തൊഴിലാളിയെയാണ് രക്ഷപ്പെടുത്തിയത്.
കോണ്‍ക്രീറ്റ് പാളി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
സുല്‍ത്താന്‍ബത്തേരി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശി മണ്ണാപ്പള്ളില്‍ തങ്കച്ചന്‍ (55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ കുപ്പാടിയിലായിരുന്നു അപകടം. സ്വാകാര്യ വ്യക്തിക്കായി ഇവിടെ നിര്‍മിക്കുന്ന വീടിന്റെ രണ്ടാംനിലയിലെ ജനലിന്റെ കോണ്‍ക്രീറ്റ് പാളി താങ്ങ് കാല് മാറ്റുന്നതിനിടെ തങ്കച്ചന്റെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ തങ്കച്ചന്‍ മരിച്ചു. ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: ബിന്ദു. മക്കള്‍: അഭില്‍, അഭിന, അഭിനന്ദ.