
കൽപ്പറ്റ: കോളജ് പരിസരത്ത് കഞ്ചാവുമായി എത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുട്ടിൽ ഇടത്തോള കൊറ്റശ്ശേരി വീട്ടിൽ ഇ.കെ സക്കീർ (39) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മുട്ടിൽ കോളേജ് പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് സക്കീർ പിടിയിലായത്. ഇയാളിൽ നിന്നും 310 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ലഹരിമരുന്ന് കടത്താൻ പ്രതി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജ്, പ്രിവന്റീവ് ഓഫീസർമാരായ കെ. ബഷീർ, കെ. അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോണി കെ ജോഷി തുമ്പാനം, പി.എസ്. സുഷാദ്, പി.ഡി. അരുൺ, ആഷിക്, അനന്തു സുധീഷ്, ഷിനോജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷാനിയ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സെടുത്ത് കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam