അഞ്ചുമാസമായ കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യത്തിന്‍റെ ബലത്തില്‍; ദേവസ്വം ബോർഡിന്‍റെ അലംഭാവമെന്ന് ആക്ഷേപം

Published : Jul 11, 2022, 01:18 AM IST
അഞ്ചുമാസമായ കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യത്തിന്‍റെ ബലത്തില്‍; ദേവസ്വം ബോർഡിന്‍റെ അലംഭാവമെന്ന് ആക്ഷേപം

Synopsis

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാർഡിൽ വെളിയിൽ പ്രശാന്തിന്‍റെ ഭാര്യ ആര്യയുടെ ( 26) തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

കലവൂർ: ചോറൂണിനിടെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൻ്റെ കോൺ ഗ്രീറ്റ് പാളി വീണ് അമ്മയുടെ തലക്ക് പരിക്ക്.
തിരുവിതാംകൂർ ദേവസം ബോർഡിൻ്റെ കിഴിലുള്ളവലീയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനക്കൊട്ടിലിന്‍റെ കോൺ ഗ്രീറ്റ് പാളിയാണ് അടർന്നു് വീണത്. കുഞ്ഞിന്‍റെ ചോറൂട്ട് ചടങ്ങ് നടത്തുന്നതിനിടയിൽ ആനകൊട്ടിലിന്‍റെ  കോൺക്രീറ്റ് പാളി അടർന്ന്  വീണാണ് കുഞ്ഞിന്‍റെ അമ്മയ്ക്ക് പരിക്ക് പറ്റിയത് .

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17-ാം വാർഡിൽ വെളിയിൽ പ്രശാന്തിന്‍റെ ഭാര്യ ആര്യയുടെ ( 26) തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആര്യയുടെ തലയിൽ നാല് തുന്നി കെട്ടിട്ടുണ്ട്. ആര്യയെ ചെട്ടിക്കാട്  ആശുപത്രിലേക്ക് മാറ്റി ഒപ്പമുണ്ടായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് സുരക്ഷിതമാണ്.

കുഞ്ഞിന്‍റെ സഹോദരൻ ആദി ദേവിന്‍റെ തലയിലും മേൽക്കൂര വീണു പരിക്കേറ്റിട്ടുണ്ട് . ദേവസ്വം ബോർഡിന്‍റെ അലംഭാവമാണ് അപകടത്തിന് കാരണമെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തി. കാലങ്ങളായി മേൽക്കൂര നീക്കംചെയ്യണമെന്ന് വിശ്വാസികളും മറ്റും ക്ഷേത്ര കമ്മറ്റി ഭാരവാഹികളോടും ദേവസം അധികൃതരോടും ആവശ്യപ്പെട്ടിട്ടും അത് നീക്കം ചെയ്യാത്തതിന്‍റെ ഗുരുതരമായ വീഴ്ചയാണ് ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.അപകടസ്ഥയിലായ ആനക്കൊട്ടിലിൽ ആളുകളെ പ്രവേശിപ്പിക്കുന്നത് വിലക്കണമെന്നത് വിശ്വാസത്തിലെടുക്കാതെ സബ്ബ് ഗ്രൂപ്പ് ഓഫീസർ കാട്ടിയ ഉത്തരവാദിത്വരാഹിത്വമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. 

മാസം തോറും ഒരു ലക്ഷത്തിലധികം രൂപ വരുമാനമുള്ള ആലപ്പുഴയിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ഇത്.  ഇവിടുത്ത സാധന സാമഗ്ര ഹികൾ സൂക്ഷിക്കുന്നതും ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടവും ജീർണാവസ്ഥയിലാണ് ഇതും ഏതു സമയത്തും നിലംപൊത്താം.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ട സംഭവം, അന്വേഷണം വേണമെന്ന് ഉപദേശക സമിതി, ദേവസ്വം ബോര്‍ഡിന് മൌനം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ