രാത്രി വീട്ടില്‍ നിന്ന് പുറത്തുപോയി, കാണാതായ 44കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കേസ്

Published : Oct 28, 2026, 02:09 AM IST
found dead in canal

Synopsis

കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്ന്‌പോയ ശേഷം കാണാതായ വിജയനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരയുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ തോട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: വെള്ളറടയ്ക്ക് സമീപം പാലിയോട് ഗൃഹനാഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുവോട് സ്വദേശി വിജയ(44)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ കോഴിക്കടയിലെ ജീവനക്കാരന്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്ന്‌പോയ ശേഷം കാണാതായ വിജയനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരയുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ തോട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാരായമുട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കറന്റ് പോയതോടെ കച്ചവടം മുടങ്ങി, കൊല്ലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നേരെ മർദ്ദനവുമായി വ്യാപാരി
രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ