
പയ്യോളി: കോഴിക്കോട് വടകര പയ്യോളി പോക്സോ കേസിൽ പോലീസുകാർക്കെതിരെ നടപടി. സി ഐ ബാബുമോൻ, സി പി ഒ അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതി അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് ജാമ്യം ലഭിച്ചതിലും പോലീസിന് വീഴ്ച ഉണ്ടായെന്ന് ആരോപണം ഉയർന്നിരുന്നു. പാറക്കൽ അബ്ദുല്ല എംഎൽഎയും നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ സമീപിച്ചിരുന്നു. പത്തുമാസം മുമ്പാണ് അബ്ദുല്‍ റഫീഖിനെതിരെ പോക്‌സോ കേസെടുത്ത് പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് കേസ്. റഫീഖിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിന് മുന്നിലും പയ്യോളി പോലീസ് സ്റ്റേഷനിലും പ്രതിഷേധിച്ചിരുന്നു
[പത്തു മാസം മുമ്പ് സ്കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് 13 കാരി താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. മാതാവിന്‍റെ സുഹൃത്തില്‍ നിന്നാണ് കുട്ടിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ വടകര സ്വദേശി റഫീഖ്, കുട്ടിയുടെ മാതാവ് എന്നിവരെ പ്രതിചേര്‍ത്ത് പയ്യോളി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പൊലീസ് പിടികൂടും മുന്പ് പ്രതി റഫീഖ് വിദേശത്തേക്ക് കടന്നു. കുട്ടിയുടെ മാതാവിനെ അറസ്റ്റ് ചെയ്ത പൊലീസ് റഫീഖിനായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി.
ഇതിനിടെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് അറിഞ്ഞ പ്രതി, കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തി ജാമ്യമെടുക്കുകയായിരുന്നു. ഈ നടപടി നാട്ടുകാരെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധവും പയ്യോളിയിലുണ്ടായി. കഴിഞ്ഞ ദിവസവും ഈ സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് പ്രതിയുടെ വീട്ടിലേക്കായിരുന്നു മാര്‍ച്ച്. പ്രതിയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങു നടക്കുന്ന ദിവസമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam