
കൊച്ചി: എറണാകുളം വേങ്ങൂർ പാണിയേലിയിൽ പുലി ശല്യം രൂക്ഷമാകുന്നു. വനംവകുപ്പിനോട് പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ രാത്രി ജനവാസമേഖലയിലെത്തിയ പുലി പ്രദേശവാസിയായ സുബിയുടെ വളര്‍ത്തുനായയെ കടിച്ചു കൊന്നു. നായയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയതോടെ നായയെ ഉപേക്ഷിച്ച് പുലി ഓടിപ്പോയി. വീടിനോട് ചേര്‍ന്ന് കെട്ടിയിരുന്ന നായയുടെ ദേഹമാസകലം പുലി കടിച്ച പാടുകളുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വളര്‍ത്തുനായ്ക്കളെ പുലി ആക്രമിക്കുന്ന മൂന്നാമത്തെ സംഭവമാണ് ഈ പ്രദേശത്തുണ്ടായത്. പുലിവരുന്നത് ആവർത്തിച്ചിട്ടും വനവകുപ്പ് ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam