
ഇടുക്കി: വണ്ടന്മേടിന് സമീപം ആമയാറിൽ പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. ആമയാർ ഇരട്ടപ്പാലത്തിന് സമീപം റോഡരികിലാണ് ജഡം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ് പൂച്ചപ്പുലി ചത്തത്. തമിഴ്നാട് വനമേഖലയിൽ നിന്നും ഏലത്തോട്ടത്തിലൂടെ കടന്ന് വന്നതാകാമെന്നാണ് കരുതുന്നത്. ജഡം തേക്കടിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തും.
എന്താണ് പൂച്ചപ്പുലി ?
പുലിപ്പൂച്ച എന്നും പൂച്ചപ്പുലി എന്നും അറിയപ്പെടുന്ന സസ്തനി വര്‍ഗ്ഗത്തില്‍ പ്പെടുന്ന ജീവി ഏഷ്യയില്‍ പൊതുവെ കാണപ്പെടുന്നവയാണ്. ഈ ജീവി വര്‍ഗ്ഗത്തിന്‍റെ പന്ത്രണ്ടോളം ഉപജീവി വര്‍ഗ്ഗങ്ങളെയും കാണപ്പെടുന്നു. ശരീരത്തില്‍ പുള്ളിപ്പുലിയുടേതിന് സമാനമായ പുള്ളികള്‍ ഉള്ളതിനാലാണ് ഇവയെ പുലിപ്പൂച്ച അഥവാ പൂച്ചപ്പുലി എന്ന് വിളിക്കുന്നത്. കേരളത്തിലും ഇവയെ സാധാരണയായി കണ്ടുവരുന്നു.
വീട്ടുകളില്‍ വളര്‍ത്തുന്ന പൂച്ചയുടെ വലിപ്പുമാത്രമാണ് ഇവയ്ക്കുമുള്ളത്. എന്നാല്‍ കാലുകള്‍ക്ക് അല്പം നീളക്കൂടുതലുണ്ട്. സാധാരണ പൂച്ചകളെ പോലെതന്നെ നിറവ്യത്യാസങ്ങളുള്ള പൂച്ചപ്പുലികളെയും കണ്ട് വരുന്നു. അരകിലോഗ്രാം മുതല്‍ മൂന്ന കിലോഗ്രാം വരെയാണ് ഇവയുടെ ഭാരം. കാടുകളിലും കാടുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലുമാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. ഹിമാലയിത്തിലെ ഒരു കിലോമീറ്റർ ഉയരമുള്ള മലനിരകളിലും ഇവയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ ഇണചേരുന്ന കാലത്ത് മാത്രമാണ് മറ്റ് പൂച്ചപ്പുലികളുമായി ബന്ധപ്പെടാറുള്ളത്. പകല്‍ അപൂര്‍വ്വമായി ഇരതേടുന്ന ഇവ മിക്കവാറും രാത്രികാലങ്ങളില്‍ ഇരതേടാന്‍ ഇഷ്ടപ്പെടുന്നു.
കൂടുതല്‍ വായനയ്ക്ക്: നാടിളക്കിയ കടുവയ്ക്ക് ഒടുവില്‍ അന്ത്യവിശ്രമം; മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം