
വയനാട്: തോൽപ്പെട്ടിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ബേഗൂർ റേഞ്ചിൽ ഇരുമ്പ് പാലത്തിനടുത്ത് റോഡരികിലാണ് പുലിയുടെ മൃതശരീരം കണ്ടെത്തിയത്. വനപാലകരാണ് ചത്ത നിലയിൽ പുലിയെ ആദ്യം കണ്ടത്. നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. വയനാട് വൈൽഡ് ലൈഫ് വാർഡൻ സ്ഥലത്ത് എത്തി പരിശോധന നടത്തി. പിന്നീട് സുൽത്താൻ ബത്തേരിയിലെ ഫോറസ്റ്റ് ലാബിലേക്ക് പുലിയുടെ ജഡം മാറ്റി. പുലിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. ആന്തരിക മുറിവുകൾ കണ്ടെത്തി. മരത്തിൽ നിന്ന് തലയിടിച്ച് വീണതോ കാട്ടിൽ നിന്ന് ആനയുടെ അടിയേറ്റതോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെറ്റിനറി സർജൻ ഡോ. അജേഷിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam