മരിച്ച് പോയ ആളുടെ പേരിലടക്കം വന്‍ ക്രമക്കേട്; റേഷൻ കടയുടമയ്ക്കെതിരെ നടപടി

Web Desk   | Asianet News
Published : Oct 22, 2020, 03:11 PM IST
മരിച്ച് പോയ ആളുടെ പേരിലടക്കം വന്‍ ക്രമക്കേട്; റേഷൻ കടയുടമയ്ക്കെതിരെ നടപടി

Synopsis

2016 ൽ മരിച്ചു പോയ അന്ത്യോദയ കാർഡ് ഉടമയ്ക്ക് അന്നു മുതൽ പ്രതിമാസം 30 കിലോ അരി , 5 കിലോ ഗോതമ്പ് , ഒരു കിലോ പഞ്ചസാര എന്നിവ നൽകിയതായി കാണിച്ചു, സ്ഥലത്തിലാത്ത പല കാർഡുടമകളും റേഷൻ സാധനങ്ങൾ കൈപ്പറ്റിയതായി രേഖപ്പെടുത്തി, ഇ പോസ് മെഷീനിൽ കൈവിരൽ പതിപ്പിക്കാതെ മാനുവൽ രീതിയിൽ രേഖപ്പെടുത്തി ക്രമക്കേട് നടത്തി ഇങ്ങനെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്

മരിച്ച് പോയ ആളുടെ പേരിൽ വർഷങ്ങളായി റേഷൻ ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്ത റേഷൻ കടയുടമയ്ക്കെതിരെ നടപടി. പൊൻകുന്നത്തിന് സമീപം എലിക്കുളം പഞ്ചായത്തിലെ സന്തോഷ് കുമാറിന്‍റെ റേഷൻ കട സപ്ലൈ ഓഫീസര്‍ സസ്പെന്‍റ് ചെയ്തു. സന്തോഷ് കുമാറിന്‍റെ ഉടമസ്ഥതതയിലുള്ള 130 ആം നമ്പര്‍ കടയാണ് സസ്പെന്‍റ് ചെയ്തത്. 

2016 ൽ മരിച്ചു പോയ അന്ത്യോദയ കാർഡ് ഉടമയ്ക്ക് അന്നു മുതൽ പ്രതിമാസം 30 കിലോ അരി , 5 കിലോ ഗോതമ്പ് , ഒരു കിലോ പഞ്ചസാര എന്നിവ നൽകിയതായി കാണിച്ചു, സ്ഥലത്തിലാത്ത പല കാർഡുടമകളും റേഷൻ സാധനങ്ങൾ കൈപ്പറ്റിയതായി രേഖപ്പെടുത്തി, ഇ പോസ് മെഷീനിൽ കൈവിരൽ പതിപ്പിക്കാതെ മാനുവൽ രീതിയിൽ രേഖപ്പെടുത്തി ക്രമക്കേട് നടത്തി ഇങ്ങനെ ഗുരുതരമായ കുറ്റങ്ങളാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ ടിജി സത്യപാല്‍ കണ്ടെത്തിയത്. കൂടുതല്‍ ക്രമക്കേട് നടത്തിയിട്ടുണ്ടൊയെന്നും പരിശോധിക്കുന്നുണ്ട്. 

ജനുവരിയിലാണ്  ക്രമക്കേട്  കണ്ടെത്തിയത്. വിശദമായ പരിശോധനയിലാണ് കണ്ടെത്തല്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് കമ്മീഷനറുടെ ഉത്തരവ് പ്രകാരമാണ് കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് . ഈ കടയിൽ നിന്നും റേഷൻ വാങ്ങുന്നവർക്ക് കൂരാലിയിലെ 121 -ാം നമ്പർ റേഷൻ കടയിൽ നിന്നും റേഷൻ സാധനങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ