മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും

Published : Sep 25, 2026, 07:48 PM IST
Wayanad Murder Verdict

Synopsis

മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കല്‍പ്പറ്റ അഡീ. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്). പുല്‍പള്ളി മണല്‍വയല്‍ സ്വദേശി ശിവദാസനെ ആണ് കോടതി ശിക്ഷിച്ചത്.

കല്‍പ്പറ്റ: മകനെ കോടാലി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും. പുല്‍പള്ളി മണല്‍വയല്‍ തെക്കേക്കര വീട്ടില്‍ ശിവദാസനെ (69) യാണ് കല്‍പ്പറ്റ അഡീ. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി സെയ്തലവി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ശിവദാസന്‍ മകനായ അമലി (22) നെ മുറിയിൽ കയറി കോടാലി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഈ കേസില്‍ 35 സാക്ഷികളെ വിസ്തരിക്കുകയും 65 ഓളം രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തിട്ടുണ്ട്.

അന്നത്തെ പുല്‍പ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ആയിരുന്ന അനന്തകൃഷ്ണനാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ജോസഫ് ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'എന്നെ ഒന്ന് സഹായിക്കാമോ?', വാക്കിനപ്പുറം സ്നേഹം; അത്തർ കച്ചവടക്കാരനായ യുവാവിന് ഇലക്ട്രിക് സ്കൂട്ടർ നൽകി എംഎ യൂസഫലി
അഫ്‌സലും ജസ്‌നയും പിടിയിലായത് കൊച്ചിയിലെ ലോഡ്‌ജിൽ നിന്ന്, വിഷ്‌ണുവിനെ റെയിൽവേ സ്റ്റേഷനിൽ വച്ചും പിടികൂടി; 306 ഗ്രാം എംഡിഎംഎ കണ്ടെത്തി