
ആര്യനാട്: മദ്യശാലയുടെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച ആൾ അറസ്റ്റിൽ. കുറ്റിച്ചൽ മൈലമൂട് അക്ഷയ ഭവനിൽ മണി കുമാറിനെ (36) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 -ന് രാത്രി ആണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.
പ്രീമിയം കൌണ്ടറിലെത്തിയ മണികുമാർ ആദ്യം തിരിഞ്ഞും മറഞ്ഞും നോക്കി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ കൌണ്ടറിലെ ഷോക്കേസിലുള്ള തന്റെ ഇഷ്ട ബ്രാൻഡ് മദ്യത്തിന്റെ കുപ്പിയെടുത്ത് അരയിൽ തിരുകി. പിന്നീട് പണമടയ്ക്കാതെ മുങ്ങുന്നതിന് മുമ്പ് സിസിടിവി കാമറയിലേക്ക് ഒന്ന് നോക്കി. മറ്റെവിടെയൊക്കെ കാമറയുണ്ടെന്ന തരത്തിൽ വീണ്ടും തലപൊക്കി നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളാണ് മണികുമാറിനെ പിടികൂടാൻ പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കിയത്.
പ്രീമിയം കൗണ്ടറിൽ നിന്ന് മണികുമാർ മദ്യം എടുത്ത് ഇടുപ്പിൽ കയറ്റിയ ശേഷം പണം നൽകാതെ സ്ഥലം വിടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 1020 രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്. ഇന്നലെ വൈകിട്ട് മണി കുമാറിനെ മദ്യശാലയിൽ എത്തിച്ചു പൊലീസ് തെളിവെടുത്തു.
Read more: പന്തീരാങ്കാവിൽ വച്ച് നാഷണൽ പെർമിറ്റ് ലോറി തടഞ്ഞു, പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ വിലയുള്ള ലഹരി
അതേസമയം, മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളം മുതുകുര്‍ശ്ശി എളാട്ട് ഭാഗത്ത് വീട് കുത്തി തുറന്ന് മോഷണം. കുന്നത്ത് പറമ്പന്‍ വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിക്കത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പരാതിപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്ക് പോയതായിരുന്നു. രാത്രി 11.30ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam