
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്ത് സിറ്റിംഗ് സീറ്റ് നിലനിർത്തി ബിജെപി. ധർമ്മടം പഞ്ചായത്തിലെ ഒമ്പതാം നമ്പർ വാർഡായ കിഴക്കേ പാലയാട് കോളനിയിലെ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥി സീറ്റ് നിലനിർത്തിയത്. ഇവിടെ എൽഡിഎഫിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ.
ബിജെപി സ്ഥാനാർത്ഥിയായ ദിവ്യ ചെള്ളത്താണ് ഇവിടെ വിജയിച്ചത്. 474 വോട്ടുകളാണ് ദിവ്യക്ക് ഇത്തവണ കിട്ടിയത്. എന്നാൽ കഴിഞ്ഞ തവണ ബിജെപി ഇവിടെ ഇരുന്നൂറിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ ദിവ്യക്ക് 56 വോട്ടുകളുടെ ഭൂരിപക്ഷമേയുള്ളൂ. കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്ക് ഇത്തവണ ഇവിടെ ഭൂരിപക്ഷം കുറഞ്ഞു. യുഡിഎഫിന് വോട്ടുകൾ കൂടി.
ബിജെപി 474 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയായ പി കെ ശശിധരൻ 418 വോട്ടുകൾ നേടി. ഇടത് മുന്നണിയിൽ നിന്ന് ലോക് താന്ത്രിക് ജനതാദൾ സ്ഥാനാർത്ഥിയായ കൊക്കോടൻ ലക്ഷ്മണന് 264 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബിജെപി വോട്ടുകൾ മറിഞ്ഞ് യുഡിഎഫിനാണ് പോയതെന്നതിന്‍റെ കൃത്യമായ സൂചനയാണിത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam