സ്കൂൾ കുട്ടികൾക്കടക്കം ലഹരി വിൽക്കുന്നുവെന്നാരോപണം; നാട്ടുകാർ സംഘടിച്ചെത്തി കട അടിച്ചുതകർത്തു

Published : Jul 15, 2023, 08:08 AM ISTUpdated : Jul 15, 2023, 08:14 AM IST
സ്കൂൾ കുട്ടികൾക്കടക്കം ലഹരി വിൽക്കുന്നുവെന്നാരോപണം; നാട്ടുകാർ സംഘടിച്ചെത്തി കട അടിച്ചുതകർത്തു

Synopsis

കട പൂട്ടിക്കാൻ എക്സൈസ് നഗരസഭയ്ക്ക് നോട്ടീസും നൽകിയിരുന്നു. പിടികൂടിയപ്പോഴെല്ലാം കുറഞ്ഞ തുക പിഴയടച്ച് കടയുടമ തടിയൂരി.

കണ്ണൂർ: ലഹരി വിൽപനയാരോപിച്ച് യുവാവിന്റെ കട നാട്ടുകാർ അടിച്ചു തകർത്തു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയിലായിരുന്നു ലഹരി വിൽപ്പന. പല തവണ എക്സൈസ് ഇവിടെ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർ സംഘടിച്ച് പലചരക്കുകട അടിച്ചുതകർത്തത്. സാധനങ്ങൾ എടുത്ത് പുറത്തിട്ട്,കടയ്ക്ക് താഴിട്ടു. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കടയിൽ ലഹരി വസ്തുക്കൾ വിൽക്കുന്നുവെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. നഗരസഭയും പൊലീസും എക്സൈസും നിരവധി തവണ ഇവിടെ നിന്ന് ലഹരി വസ്തുക്കളും പിടികൂടി.

കട പൂട്ടിക്കാൻ എക്സൈസ് നഗരസഭയ്ക്ക് നോട്ടീസും നൽകിയിരുന്നു. പിടികൂടിയപ്പോഴെല്ലാം കുറഞ്ഞ തുക പിഴയടച്ച് കടയുടമ തടിയൂരി. പ്രദേശത്തെ പൊതുപ്രവർത്തകരും കട ഉടമയ്ക്ക് പല തവണ മുന്നറിയിപ്പും നൽകി. എന്നാൽ കഴിഞ്ഞ ദിവസവും എക്സൈസ് പരിശോധനയിൽ കടയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി.ഇതോടെയാണ് നാട്ടുകാർ സംഘടിച്ചത്.പല കടകളിലും സമാനരീതിയിൽ ലഹരി വിൽപ്പനയുണ്ടെന്നും നിയമത്തിലെ പരിമിതി കാരണം കച്ചവടക്കാർ രക്ഷപ്പെടുകയാണെന്നും നാട്ടുകാർ പറയുന്നു.

Read More... പൊലീസിനെ കണ്ട് കാറിൽ അതിവേഗം കുതിച്ചു, പിന്തുടര്‍ന്ന് പിടിച്ചപ്പോൾ അഞ്ച് യുവാക്കൾ, കടത്തിയത് 82 ഗ്രാം എംഡിഎംഎ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു