ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥ; അധികൃതരുടെ അനാസ്ഥയോ? പ്രതിഷേധക്കൂട്ടായ്മയുമായി നാട്ടുകാർ

By Web TeamFirst Published Jan 31, 2023, 11:22 AM IST
Highlights

കോവളം-തിരുവല്ലം ബൈപാസിൽ രാവിലെ 5 മണി മുതൽ 9 മണി വരെ പൊലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തുക, ബൈപാസിൽ ടോൾപ്ലാസ മുതൽ വാഴമുട്ടം വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക, ഇവിടങ്ങളിൽ അപകടമേഖല ബോർഡുകൾ സ്ഥാപിക്കുക

തിരുവനന്തപുരം: ബൈപ്പാസിൽ അപകടങ്ങൾ തുടർക്കഥ ആയിട്ടും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അപകടത്തിൽ രണ്ട് ജീവനുകൾ പൊലിഞ്ഞ വാഴമുട്ടത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. 

വാഴമുട്ടത്തിനും ചുടുകാടിനും ഇടയിൽ അടിപ്പാത നിർമ്മിക്കുക, തകരാറിലായ വാഴമുട്ടത്തെ ട്രാഫിക്സിഗ്നൽ അടിയന്തിരമായി പ്രവർത്തിപ്പിക്കുക, ചുടുകാട് ക്ഷേത്ര മീഡിയനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക, വെള്ളാർ മുതൽ ചുടുകാട് വരെയുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുക, കോവളം-തിരുവല്ലം ബൈപാസിൽ രാവിലെ 5 മണി മുതൽ 9 മണി വരെ പൊലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തുക, ബൈപാസിൽ ടോൾപ്ലാസ മുതൽ വാഴമുട്ടം വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക, ഇവിടങ്ങളിൽ അപകടമേഖല ബോർഡുകൾ സ്ഥാപിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.  

പ്രതിക്ഷേധ കൂട്ടായ്മ പ്രശസ്ത സംഗീത സംവിധായകൻ ഡോ. വാഴമുട്ടം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ പനത്തുറ പി ബൈജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവല്ലം വാർഡ് കൗൺസിലർ  സത്യവതി, ഡോ. പാച്ചല്ലൂർ അശോകൻ, എം. അനിൽകുമാർ, പാറവിള വിജയകുമാർ, എസ്.പ്രശാന്തൻ, ഡി. സിജോയ്, ലെവൻബാബു, എസ്.ഉദയരാജ്, ആർ.അഭിലാഷ്, ബി.ശിവപ്രസാദ്, ഡി.ജയകുമാർ, തമ്പി കടനട എന്നിവർ സംസാരിച്ചു.  

മൂന്നുവയസുകാരന്‍ കിണറ്റില്‍ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തശ്ശിക്ക് ദാരുണാന്ത്യം


 

click me!