
കൊല്ലം: ഇളമാട് വൈദ്യുതി തകരാറിൽ പ്രതിഷേധിച്ച് ആയൂർ കെഎസ്ഇബി ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. വൈകിട്ടോടെയാണ് ഇളമാട്, ചിറമുക്ക്, അമ്പലമുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ കറണ്ട് പോയതെന്ന് പ്രതിഷേധക്കാർ പറയുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ലെന്നാണ് പരാതി. മരണ വീട്ടിൽ വൈദ്യുതിയില്ലാതെ സംസ്കാര ചടങ്ങ് നടത്തേണ്ടി വന്നെന്നും പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം