ബൈക്കിന് പിന്നിൽ അമിതവേ​ഗത്തിലെത്തിയ കാറിടിച്ചു; കടക്കലിൽ യുവാവിന് ദാരുണാന്ത്യം

Published : Apr 26, 2025, 09:21 PM IST
ബൈക്കിന് പിന്നിൽ അമിതവേ​ഗത്തിലെത്തിയ കാറിടിച്ചു; കടക്കലിൽ യുവാവിന് ദാരുണാന്ത്യം

Synopsis

ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു.

കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആഴാന്തകുഴി സ്വദേശി ശ്യാം ആണ് മരിച്ചത്. ശ്യാം സഞ്ചരിച്ച ബൈക്കിന് പിന്നിൽ അമിത വേഗതയിൽ എത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം നിർത്താതെ പോയ കാർ കാര്യത്തിന് സമീപം പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. 

പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന്  സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ അനീഷ് (30) മരിച്ചത്. നരിയാപുരം സ്വദേശിയാണ് മരിച്ച അനീഷ്. 

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി