
കോട്ടയം: ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോട്ടയം ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 43,093 പ്രചാരണ സാമഗ്രികളാണ് ഇതുവരെ നീക്കം ചെയ്തതെന്ന് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 37,535 പോസ്റ്ററുകളും 4,539 ബാനറുകളും 1,018 മറ്റു പ്രചാരണവസ്തുക്കളും അടക്കം 43093 എണ്ണമാണ് നീക്കം ചെയ്തത്.
സ്വകാര്യ സ്ഥലത്തു അനധികൃതമായി സ്ഥാപിച്ച 20 പ്രചാരണവസ്തുക്കളും നീക്കം ചെയ്തു. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്. പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്.
വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ഇന്ന് മുതല്‍
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങള്‍ ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്ക്് ഇന്നും നാളെയുമായി മാറ്റും. ജില്ലയുടെ പരിധിയില്‍ വരുന്ന പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും സജ്ജമാക്കിയിട്ടുള്ള സ്ട്രോങ് റൂമുകളിലേക്കാണ് ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും വി.വി പാറ്റ് മെഷീനും അടക്കമുള്ള വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുക.
തിരുവാതില്‍ക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വെയര്‍ഹൗസിലാണ് നിലവില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് രാവിലെ എട്ടു മണിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കള്ക്ടര്‍ വി. വിഗ്‌നേശ്വരിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ഇവിടെനിന്നു വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാമണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യും.
'തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടല്‍'; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്