പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍-ഇഡിസി വോട്ട്: ഫോമുകളുടെ വിതരണം ഇന്നും നാളെയും

Published : Apr 08, 2024, 10:37 AM IST
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍-ഇഡിസി വോട്ട്: ഫോമുകളുടെ വിതരണം ഇന്നും നാളെയും

Synopsis

ഫോമുകള്‍ കൈപ്പറ്റുന്നതിനായി പോളിങ് ഉദ്യോഗസ്ഥര്‍ അവരുടെ പോസ്റ്റിംഗ് ഓര്‍ഡറും തെരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം.

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള ഫോമുകള്‍ ഇന്നും നാളെയുമായി വിവിധ പരിശീലന കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വിതരണം. പോസ്റ്റല്‍ വോട്ടിനായുള്ള ഫോറം 12, ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഫോറം 12 എയുമാണ് ആണ് വിതരണം ചെയ്യുക. ഫോമുകള്‍ കൈപ്പറ്റുന്നതിനായി പോളിങ് ഉദ്യോഗസ്ഥര്‍ അവരുടെ പോസ്റ്റിംഗ് ഓര്‍ഡറും തെരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കണം.

ഫോമുകള്‍ പൂരിപ്പിച്ച് സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. രണ്ടാംഘട്ട പരിശീലന ദിവസങ്ങളില്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം പരിശീലന കേന്ദ്രങ്ങളില്‍ ക്രമീകരിക്കും. ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും അനുദ്യോഗസ്ഥര്‍ക്കും പരിശീലന കേന്ദ്രങ്ങളില്‍ 12, 12 എ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു.

പരിശീലനകേന്ദ്രങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് ചുവടെ:

പാലാ : പാലാ സെന്റ് വിന്‍സെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്.
വൈക്കം:സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വൈക്കം
ഏറ്റുമാനൂര്‍: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,
കോട്ടയം: സി.എം.എസ്. കോളജ് കോട്ടയം.
പുതുപ്പള്ളി: മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോട്ടയം
ചങ്ങനാശേരി: സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞിരപ്പള്ളി
പൂഞ്ഞാര്‍:സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞിരപ്പള്ളി.

'തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടല്‍'; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോത്തിന്‍റെ ആലയില്‍ ഒളിപ്പിച്ചത് 1.405 കിലോ ഹാഷിഷ് ഓയിൽ, വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ പിടികൂടുന്നത് ആദ്യം; 2 യുവാക്കൾ പിടിയിൽ
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു