വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യനില മോശമായി, അവസാന വോട്ട് രേഖപ്പെടുത്തി ഒരു മണിക്കൂറിനകം ലോനപ്പൻ വിട വാങ്ങി

Published : Apr 01, 2026, 04:00 PM IST
Lonappan

Synopsis

എറണാകുളത്ത് 92കാരനായ ലോനപ്പൻ വീട്ടിൽ വോട്ട് രേഖപ്പെടുത്തി ഒരു മണിക്കൂറിനകം അന്തരിച്ചു. ശാരീരിക അസ്വസ്ഥതകൾക്കിടയിലും ജനാധിപത്യപരമായ കടമ നിർവഹിച്ച ശേഷമാണ് പ്രൊവിഡൻസ് ഹോമിലെ അന്തേവാസിയായ അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

കൊച്ചി: ജീവിതത്തിന്റെ അവസാന ഘട്ടത്തിലും ജനാധിപത്യ കടമ നിർവഹിച്ച് 92കാരനായ ലോനപ്പൻ വിട വാങ്ങി. വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം അന്തരിച്ചു. എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡൻസിലെ അന്തേവാസിയായ തേവര കോന്തുരുത്തി കുട്ടംപറമ്പിൽ ലോനപ്പനാണ് മരിച്ചത്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവർക്കുമായി വീടുകളിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രൊവിഡൻസ് ഹോമിലെത്തിയത്. മറ്റു അന്തേവാസികളോടൊപ്പം ലോനപ്പനും തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

കുറെ നാളുകളായി ശാരീരിക അസ്വസ്ഥതകളിൽ കഴിയുന്ന ലോനപ്പനെ ശ്വാസതടസ്സവും ചുമയും അലട്ടിയിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ ആരോഗ്യനില പെട്ടെന്ന് മോശമായി. ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം അന്തരിച്ചു. ഭാര്യ മരിച്ച് ഏകദേശം 12 വർഷമായി. ലോനപ്പന് മക്കളില്ല. 2016 മുതൽ പ്രൊവിഡൻസ് ഹോമിൽ താമസിച്ച് ചികിത്സയും പരിചരണവും സിസ്റ്റർമാരുടെ മേൽനോട്ടത്തിലായിരുന്നു. ജനാധിപത്യത്തിന്റെ കടമ അവസാന നിമിഷം വരെ നിർവഹിച്ച അദ്ദേഹത്തിന്റെ ജീവിതം പലർക്കും ഒരു ഓർമപ്പെടുത്തലായി. വൈകുന്നേരത്തോടെ സംസ്കാരം നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ദേശീയപാതയിൽ അപകടം: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു
'നമ്മുടെ മകൻ, അച്ഛൻ, സഹോദരൻ ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലത്തിൽ മാത്രം', രഞ്ജിത് റിമാൻഡിലായതിന് പിന്നാലെ രാഹുൽ ഈശ്വർ