
കോട്ടയം: കോട്ടയത്ത് ലോറിയിൽ നിന്നുള്ള കയർ കുരുങ്ങി കാൽ നടയാത്രികൻ മരിച്ചതിന് പുറമെ ദമ്പതികൾക്കും പരിക്ക്. ഇതേ ലോറിയിലെ കയർ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്കും പരിക്കേൽക്കുകയായിരുന്നു. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈക്കിലും ലോറിയിലെ കയർ കുരുങ്ങിയിരുന്നു. തുടർന്ന് പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും ചികിൽസയിൽ തുടരുകയാണ്.
അതേസമയം, പച്ചക്കറി ലോറിയിലെ കയർ കുരുങ്ങി അപകടമുണ്ടായത് ഡ്രൈവർ അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. അടുത്ത കടയിൽ വാഹനം നിർത്തിയ ശേഷം കയർ കാണാതെ വന്നതോടെയാണ് ഡ്രൈവർ ബൈക്കിൽ കയർ അന്വേഷിച്ച് ഇറങ്ങിയത്. തുടർന്ന് സംക്രാന്തിയിൽ എത്തിയ ഡ്രൈവറോട് നാട്ടുകാർ പറയുമ്പോഴാണ് അപകട കാര്യം അറിയുന്നത്. പിന്നീട് ഡ്രൈവറെ നാട്ടുകാർ തന്നെ പൊലീസിൽ ഏൽപ്പിക്കുയായിരുന്നു.
പച്ചക്കറി ലോറിയിലെ കയർ കുരുങ്ങി കാൽ നടയാത്രികൻ മരിച്ചിരുന്നു. ഇന്ന് പുലർച്ചെ കോട്ടയം സംക്രാന്തിയിൽ വെച്ചാണ് അപകടം ഉണ്ടായത്. സംക്രാന്തി സ്വദേശി മുരളി (50)ആണ് മരിച്ചത്. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോയതായി പൊലീസ് പറയുന്നു. മുരളിയുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു. സംഭവത്തിൽ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ലിജിയുടെ ശരീരത്തിൽ 12 കുത്തുകൾ, മരിക്കുന്നത് വരെ കുത്തിയെന്ന് പ്രതി; പോസ്റ്റുമോർട്ടം ഇന്ന്
റോഡിന്റെ ഒരു വശത്ത് കാൽ അറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കുറച്ചകലെ ഒരു മൃതദേഹവും കണ്ടെത്തി. ഇത് പല തരം സംശയങ്ങൾക്കും ഇടവരുത്തുകയായിരുന്നു. എന്നാൽ പിന്നീടാണ് സംഭവത്തിന് വ്യക്തത വന്നത്. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയർ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളി എന്നയാളുടെ കാലിൽ കുടുങ്ങുകയായിരുന്നു. മുരളിയേയും വലിച്ച് നൂറോളം മീറ്റർ ലോറി മുന്നോട്ട് പോയതായി പൊലീസ് പറയുന്നു. തുടർന്ന് ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ മുരളിയുടെ കാൽ അറ്റുപോയി. സംഭവത്തിൽ ലോറിയും ജീവനക്കാരായ രണ്ടുപേരെയും നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആശ്വാസം; വന്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ട് ലിയോണല്‍ മെസിയുടെ കാർ- വീഡിയോ
https://www.youtube.com/watch?v=iQHHN1Zo8TI
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam