പാഴ്സൽ ലോറിയുടെ നിയന്ത്രണം തെറ്റി, തടിലോറിയുടെ പിന്നിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്, ഗതാഗതക്കുരുക്ക്

Published : Apr 20, 2023, 03:51 PM IST
പാഴ്സൽ ലോറിയുടെ നിയന്ത്രണം തെറ്റി, തടിലോറിയുടെ പിന്നിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്, ഗതാഗതക്കുരുക്ക്

Synopsis

 

ആലപ്പുഴ: ദേശീയ പാതയിൽ നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു. അമ്പലപ്പുഴ  കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ആണ് സംഭവം. നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറി തടി ലോറിയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. ഇടിയേറ്റ് തടി ലോറി മറിഞ്ഞു .ഇന്ന് പുലർച്ചെയായിരുന്നു അപകടം. 

തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന മിനി പാഴ്സൽ ലോറി നിയന്ത്രണം തെറ്റി തൊട്ടു മുന്നിൽ തടി കയറ്റിപ്പോയ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഒരു ഭാഗത്തേക്ക് തടി ലോറി മറിയുകയായിരുന്നു. അപകടത്തില്‍ പാഴസൽ ലോറി ഡ്രൈവർ എറണാകുളം മൂത്തകുന്നം പാലമറ്റത്ത് ചെറിയാന്‍റെ മകൻ ആകേഷ് (38) ന് പരിക്കേറ്റു.

ആകേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.  അമ്പലപ്പുഴ പൊലീസും, തകഴിയിൽ നിന്നുള്ള ഫയർഫോഴ്സും എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Read More :  അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ്, തുടിക്കുന്ന ജീവനുമായി ഓടിയ പൊലീസ്; ഒടുവിൽ ആ കുഞ്ഞ് ജീവിതത്തിലേക്ക്...

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ