കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Published : Feb 12, 2025, 10:47 AM IST
കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Synopsis

എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. മലമ്പുഴ ഐ ടി ഐ വിദ്യാർത്ഥിയാണ് അഭിജിത്ത്.

കോഴിക്കോട്: കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്ത് ആണ് മരിച്ചത്. 20 വയസായിരുന്നു. പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ മാച്ചാംതോട് ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും സുഹൃത്ത് ജിതിനും കൂടി സ്കൂട്ടറിൽ വരുമ്പോൾ അതേ ദിശയിൽ നിന്നും വന്ന ലോറി സ്കൂട്ടറെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവേ സ്കൂട്ടറിൽ തട്ടുകയായിരുന്നു. മലമ്പുഴ ഐ ടി ഐ വിദ്യാർത്ഥിയാണ് മരിച്ച അഭിജിത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു