അങ്കമാലിയില്‍ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസില്‍ ലോറി ഇടിച്ച് അപകടം

Published : Oct 29, 2019, 10:44 AM IST
അങ്കമാലിയില്‍ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസില്‍ ലോറി ഇടിച്ച് അപകടം

Synopsis

ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ബസിലാണ് കണ്ടയ്നർ ലോറി ഇടിച്ചത്.

അങ്കമാലി: അങ്കമാലി എളവൂർ കവലയിൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിൽ ലോറിയിടിച്ച് 16 പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ അർധ രാത്രിയാണ് അപകടമുണ്ടായത്. കോഴിക്കോട് എം ദാസൻ എൻജിനിയിറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ബസിലാണ് കണ്ടയ്നർ ലോറി ഇടിച്ചത്. 19 വിദ്യാർത്ഥികളും 3 അധ്യാപകരും അടങ്ങുന്ന സംഘം വിനോദയാത്രക്ക് ശേഷം കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി