
മലപ്പുറം: മലപ്പുറത്ത് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായപ്പോൾ രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിക്കുകയായിരുന്നു. കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. രാവിലെ 7 മണിക്ക് ആണ് അപകടം. കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam