സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ട് ലോറി; അപകട ശേഷം നിര്‍ത്താതെ ഓടിച്ചുപോയി

Published : Oct 21, 2026, 07:43 PM IST
Lorry accident

Synopsis

കോഴിക്കോട് നടുവണ്ണൂരിൽ സ്കൂട്ടർ യാത്രികനായ വയോധികനെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി. പരിക്കേറ്റ അബ്ദുല്ലയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വയോധികനായ യാത്രികനെ ഇടിച്ചുവീഴ്ത്തിയ ശേഷം ലോറി നിര്‍ത്താതെ പോയി. കോഴിക്കോട്-പേരാമ്പ്ര സംസ്ഥാന പാതയില്‍ നടുവണ്ണൂര്‍ കാവുന്തറ റോഡ് ജംഗ്ഷനില്‍ വെച്ച് ഇന്ന് രാവിലെ 8.15 ഓടെയാണ് അപകടം നടന്നത്. നടുവണ്ണൂര്‍ ചാത്തോത്ത് താഴെ സ്വദേശി വരിയങ്ങല്‍ താഴെകുനി അബ്ദുല്ലയാണ് അപകടത്തില്‍പ്പെട്ടത്.

നടുവണ്ണൂര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ പേരാമ്പ്ര ഭാഗത്തുനിന്നെത്തിയ ലോറി ഇദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണാണ് അബ്ദുല്ലയ്ക്ക് പരിക്കേറ്റത്. എന്നാല്‍ അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ ലോറി ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിലാണ് അബ്ദുല്ലയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഫാസ്ടാഗില്‍ പണമില്ല; തൃശൂര്‍, പുതുക്കാട് ഡിപ്പോകളിലെ കെഎസ്ആര്‍ടിസി ബസുകള്‍ പാലിയേക്കര ടോള്‍ ഒഴിവാക്കി സര്‍വീസ് നടത്തി
പെട്രോൾ പമ്പിലെ അടിപിടിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കുത്തി, വടി കൊണ്ട് അടിച്ചു; മൂവർ സംഘം പിടിയിൽ