
പാറശാല: ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറുകൾ കത്തി നശിച്ചു. പാറശാലയിലെ ഊരമ്പ് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടാറിങ് സാധനങ്ങളുമായെത്തിയ ലോറിയുടെ ടയറാണ് കത്തിനശിച്ചത്. കടുത്ത ചൂടും അമിതഭാരം മൂലം ടയറുകൾക്കുണ്ടായ സമ്മർദ്ദവുമാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ഉച്ചയ്ക്ക് 11.45 ഓടെ ആയിരുന്നു സംഭവം. കൊല്ലങ്കോട്- ഊരമ്പ് റോഡ് ടാറിംഗിനായി പ്ലാന്റിൽ നിന്നും സാധനങ്ങൾ എത്തിച്ചിരുന്ന ലോറിയിലായിരുന്നു തീപിടിത്തം. ടയറുകൾക്ക് തീ പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം തീ കെടുത്താനുള്ള ശ്രമങ്ങൾ നടത്തിയത്.
തുടർന്ന് പാറശാല , കൊല്ലങ്കോട്, പൂവ്വാർ എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് യുണിറ്റുകളെത്തുകയും തീ അണക്കുകയും ചെയ്തു. ലോറിയിലുണ്ടായിരുന്ന ടാറിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam