പീഡിപ്പിക്കാന്‍ ശ്രമിച്ച മുപ്പത്തഞ്ചുകാരനെ പതിനഞ്ചുകാരി ഇടിച്ചിട്ടു; ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

Published : Mar 27, 2019, 09:21 AM ISTUpdated : Mar 27, 2019, 09:50 AM IST
പീഡിപ്പിക്കാന്‍ ശ്രമിച്ച മുപ്പത്തഞ്ചുകാരനെ പതിനഞ്ചുകാരി ഇടിച്ചിട്ടു; ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

Synopsis

കഴിഞ്ഞ ഒക്ടോബറിൽ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബലാത്കാരമായി വലിച്ചിഴച്ച് വീട്ടിനുള്ളിലാക്കി പീഢിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.  എന്നാല്‍ കുംഫു അഭ്യസിച്ചിരുന്ന പെൺകുട്ടി പ്രതിയെ ഇടിച്ച് വീഴ്ത്തി രക്ഷപെട്ട് വീട്ടിലേക്ക് പോയി.   

ആലപ്പുഴ: കുട്ടനാട്ടില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിവാഹിതനായ മുപ്പത്തഞ്ചുകാരൻ പിടിയിൽ. രാമങ്കരി പഞ്ചായത്തിൽ മാമ്പുഴക്കരി ബ്ലോക്ക് നമ്പർ രണ്ടിൽ സനീഷ് കുമാറിനെയാണ് രാമങ്കരി എസ്.ഐ. ആനന്ദബാബുവിൻറെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രി കിടങ്ങറയിൽ നിന്നാണ് പ്രതി പിടിയിലായത്. 

പെൺകുട്ടിയുടെ പിതാവിൻറെ സുഹൃത്തായ പ്രതി പെൺകുട്ടിയുമായും പരിചയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ബലാത്കാരമായി വലിച്ചിഴച്ച് വീട്ടിനുള്ളിലാക്കി പീഢിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം സനീഷിന്‍റെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. കുംഫു അഭ്യസിച്ചിരുന്ന പെൺകുട്ടി പ്രതിയെ ഇടിച്ച് വീഴ്ത്തി രക്ഷപെട്ട് വീട്ടിലേക്ക് പോയി. 

എന്നാൽ മൊബൈലിൽ ഫോട്ടോയെടുത്തിട്ടുണ്ടന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെൺകുട്ടിയെ വലയിലാക്കാന്‍ സനീഷ് ശ്രമം തുടങ്ങി. ഇതോടെ പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻന്‍റ്  ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശൂരിലെ പെൺവാണിഭ കേന്ദ്രത്തിൽ 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ
ദേശീയപാത നിര്‍മാണ കമ്പനിയുടെ മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു