വെളിച്ചെണ്ണയും സിഗരറ്റും ഉൾപ്പെടെ ഒരു ലക്ഷത്തിന്റെ നഷ്ടം, പലചരക്ക് കട കുത്തിത്തുറന്ന് മോഷണം, ചെറുതും വലുതുമായി 20ലധികം കവര്‍ച്ചകൾ

Published : Jan 26, 2026, 02:47 PM IST
burglary of a grocery store

Synopsis

തിരുവനന്തപുരം വെള്ളറടയിൽ മോഷണം വ്യാപകമാകുന്നു. കാരമൂട് ജംഗ്ഷനിലെ പലചരക്ക് കടയിൽ നടന്ന കവർച്ചയാണ് ഒടുവിലത്തേത്, ഒരു മാസത്തിനിടെ 20-ൽ അധികം മോഷണങ്ങൾ നടന്നിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.

തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമാകുന്നു. വിവിധ സ്ഥാപനങ്ങളും വീടുകളിലും മോഷണം നടന്നതിന് പിന്നാലെ കാരമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്ന് കവര്‍ച്ച നടന്നത്. ഒരു ലക്ഷം രൂപയോളം നാശനഷ്ടമാണ് വിലയിരുത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകള്‍ മുഴുവനും കവര്‍ന്നു.

കൂടാതെ ബീഡി, സിഗരറ്റ് തുടങ്ങിയ നിരവധി സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. കൂടാതെ കടയിൽ സൂക്ഷിച്ച 35000 രൂപയും കാണാനില്ല. നേരത്തെയും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീട് ലക്ഷ്യം വെച്ചാണ് കവര്‍ച്ച. കവര്‍ച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ച് വരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മീനങ്ങാടിയിൽ ബൈക്കിടിച്ച് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വീടാക്രമിച്ചു, ബൈക്ക് കത്തിച്ചു, സിപിഎം പ്രവർത്തകനെ രക്ഷിക്കാൻ പൊലീസിന് മേൽ സമ്മർദമെന്ന് ആക്ഷേപം