ഡ്രൈ ഡേയിൽ ലോട്ടറിക്കൊപ്പം വിദേശമദ്യ വിൽപന, വയോധികനെ പിടികൂടിയത് 11 ലിറ്റർ മദ്യം

Published : Sep 20, 2026, 08:17 PM IST
illegal liquor sale

Synopsis

ശ്രീ നാരായണ ഗുരു സമാധി ദിനാചരണവുമായി ബന്ധപ്പെട്ട് ബിവറേജ് ഷോപ്പുകൾ അവധി ആയതിനാൽ അന്ന് വില്പന നടത്താനായി ശേഖരിച്ച മദ്യമാണ് പിടികൂടിയത്

ചേർത്തല : പതിനൊന്ന് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വയോധികൻ പിടിയിലായി . മാരാരിക്കുളം നോർത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ തകിടി വെളി വീട്ടിൽ അശോകനാണ് (66) അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത്. ശ്രീ നാരായണ ഗുരു സമാധി ദിനാചരണവുമായി ബന്ധപ്പെട്ട് ബിവറേജ് ഷോപ്പുകൾ അവധി ആയതിനാൽ അന്ന് വില്പന നടത്താനായി ശേഖരിച്ചതാണെന്ന് പൊലീസിനോട് അശോകൻ സമ്മതിച്ചു. ലോട്ടറി വില്‍പ്പന നടത്തുന്ന അശോകന് സമാനമായ കേസിൽ ഇതിന് മുമ്പും പൊലീസ് പിടികൂടിട്ടുണ്ട്. ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവല്ല തുകലശേരിയിൽ വെച്ചുണ്ടാ ബൈക്കപകടത്തിൽ ജെസിബി ഓപ്പറേറ്റർ സഹായികൾ മരിച്ചു
വാഹനാപകടത്തിൽപ്പെട്ടയാളെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലാക്കി മുഖ്യമന്ത്രി വിഡി സതീശൻ