
കൊല്ലം : ലോട്ടറി ജീവനക്കാരനെ കടയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുനലൂരിലാണ് സംഭവം. സ്വകാര്യ ലോട്ടറി വില്പനശാലയിലെ ജീവനക്കാരനായ മൊയ്തീൻ ബാദുഷ (67) ആണ് മരിച്ചത്. പകൽ മുഴുവൻ സമയവും ഇയാൾ കടയിലുണ്ടായിരുന്നു. വൈകീട്ടോടെ ടിക്കറ്റ് എടുക്കാനെത്തിയവർ ബാദുഷയെ കടയിൽ കണ്ടില്ല. തുടർന്ന് സമീപത്തെ കടകളിൽ അന്വേഷിച്ചെങ്കിലും ആർക്കും ബാദുഷ എവിടെ പോയെന്ന് അറിയില്ലായിരുന്നു. ഇതോടെ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് കടയുടെ പിൻഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam