
പാലക്കാട് ഒരു ഭാഗം തളർന്നയാളുടെ ഭാഗ്യക്കുറി ടിക്കറ്റ് തട്ടിയെടുത്തു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരൻ്റെ ടിക്കറ്റുകളാണ് തട്ടിയെടുത്തത്. 40 രൂപ വിലയുള്ള 72 കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരൻ്റെ ടിക്കറ്റുകളാണ് തട്ടിയെടുത്തത്. ആദ്യം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. മുരളീധരന്റെ കൈയിൽ നിന്ന് നാല് ടിക്കറ്റുകൾ തമിഴ്നാട് സ്വദേശി വാങ്ങി. പിന്നീട് ടിക്കറ്റുകൾ മാറ്റി, പഴയ ടിക്കറ്റ് വെച്ചു. പിന്നീട് നോക്കിയപ്പോഴാണ് പഴയ ടിക്കറ്റുകളാണെന്ന് മനസ്സിലായത്.