വടകരയിൽ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

Published : Feb 16, 2025, 10:00 AM ISTUpdated : Feb 16, 2025, 11:40 AM IST
വടകരയിൽ ബസ് ഇടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; മറ്റൊരാൾക്ക് ഗുരുതര പരിക്ക്

Synopsis

വടകര ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയിൽ ബസ് ഇടിച്ച് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാൽനട യാത്രക്കാരികളാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വാടകര ലിങ്ക് റോഡിലാണ് അപകടം ഉണ്ടായത്. രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാൻ്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്