രാജ്യത്ത് ആദ്യം! പകൽ സമയത്ത് കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ബാറ്ററികളിൽ ശേഖരിക്കും, മണിക്കൂറുകളിൽ ലഭ്യമാക്കും

Published : Apr 13, 2025, 11:16 AM IST
രാജ്യത്ത് ആദ്യം! പകൽ സമയത്ത് കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ബാറ്ററികളിൽ ശേഖരിക്കും, മണിക്കൂറുകളിൽ ലഭ്യമാക്കും

Synopsis

കാസർകോട് മൈലാട്ടി 220 കെ വി സബ്‌സ്റ്റേഷൻ പരിസരത്താണ് സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കുന്നത്

കാസര്‍കോട്: കേരളത്തിലെ ആദ്യ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി യാഥാർഥ്യത്തിലേക്ക്. പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബെസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം. 

കാസർകോട് മൈലാട്ടി 220 കെ വി സബ്‌സ്റ്റേഷൻ പരിസരത്താണ് സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കുന്നത്.  ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പാക്കി പരിചയമുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെ എസ് ഇ ബി ഈ പദ്ധതി നടപ്പാക്കുന്നത്. 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന സവിശേഷതയും ഉണ്ട്. 

സംസ്ഥാനത്തിനോ കെ എസ് ഇ ബിക്കോ പ്രാരംഭ മുതൽമുടക്കില്ല എന്നതാണ് മറ്റൊരു വലിയ സവിശേഷത. പദ്ധതി പി പി പി മാതൃകയിൽ നടപ്പാക്കുന്നതിന്റെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ ബി,  സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കൈമാറി.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്